ഭ്രമയുഗം

  ടെക്ക്നിക്കലി ഏറെ മികച്ചു നിൽക്കുന്ന ഒരു ഗംഭീര തിയ്യേറ്റർ എക്സ്പീരിയൻസ്.

സംവിധായകൻ രാഹുൽ സദാശിവനും, ഛായാഗ്രാഹകൻ ഷെഹ്‌നാദ് ജലാലും,എഡിറ്റർ ഷഫീഖ് മൊഹമ്മദ്‌ അലിയും, സംഗീത സംവിധായകൻ ക്രിസ്റ്റോ സേവ്യറുമെല്ലാം തങ്ങളുടെ മേഖലകൾ ഗംഭീരമാക്കിയെങ്കിലും പ്രൊഡക്ഷൻ ഡിസൈനർ ജ്യോതിഷ് ശങ്കർ ആണ് ശരിക്കും അണിയറയിലെ താരം. അതി ഗംഭീരമാണ് ചിത്രത്തിന്റെ ആർട്ട് വർക്ക്.

അരങ്ങിലേക്ക് വന്നാൽ അവിടെ ഒരു മത്സരമാണ്.... അർജുൻ അശോകനും സിദ്ധാർഥ് ഭരതനും കരിയർ ബെസ്റ്റ് പെർഫോമൻസുകളുമായി മഹാനടനത്തോട് ആദ്യാവസാനം പിടിച്ചു നിന്നത് ശരിക്കും അത്ഭുതമാണ്. മൂവരും തമ്മിൽ ഉള്ള ആ മത്സരം തന്നെ ആയിരുന്നു ഭ്രമയുഗത്തിന്റെ ഭംഗിയും.

മമ്മൂക്കയിലേക്ക് വന്നാൽ ഇത് അദ്ദേഹത്തിന്റെ കാലമല്ലേ..... പോറ്റി ക്ഷണിക്കുന്ന മന മലയാള സിനിമയാണ്.... ഭ്രമയുഗം മാറ്റി അത് മമ്മൂട്ടി യുഗവുമാക്കിയാൽ പെർഫെക്ട് ആയിരിക്കും.

ഇനിയും തേച്ചാൽ ഇനിയും മിനുങ്ങും എന്ന് അദ്ദേഹം പറഞ്ഞത് എത്ര ശരിയാണ്. പകർന്നാടാൻ വേഷങ്ങൾ ഇനി ഇല്ലാഞ്ഞിട്ട് പോലും അദ്ദേഹം വ്യത്യസ്തത തേടി അലഞ്ഞ് അതിൽ പുതുമ കൊണ്ട് വരികയാണ്. കൊടുമൺ പോറ്റിയെ അത്രമേൽ ഗംഭീരമാക്കിയിട്ടുണ്ട് മമ്മൂട്ടി. ഡയലോഗ് ഡെലിവറി കൊണ്ട് അത്ഭുതങ്ങൾ കാണിക്കുന്ന മമ്മൂട്ടി ഇവിടേം ആ അത്ഭുതം റിപ്പീറ്റ് ചെയ്തിട്ടുണ്ട്. പോറ്റിയുടെ സംസാരത്തിലും, ചേഷ്ഠകളിലും ഭാവങ്ങളിലും എല്ലാം തന്നെ മുന്നേ കാണാത്ത ഒരു മമ്മൂട്ടിയെ കൊണ്ട് വരാൻ അദ്ദേഹം മാക്സിമം ശ്രമിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശം ശരിക്കും മറ്റുള്ളവർക്ക് ഒരു പ്രചോദനം തന്നെയാണ്.

അണിയറയിൽ ഉള്ളവർ അവരവരുടെ മേഖലകൾ മത്സരിച്ച് മികവുറ്റതാക്കുമ്പോൾ അരങ്ങിലെ മൂന്ന് പേരും ഒന്നിനൊന്ന് മികച്ച പ്രകടനങ്ങളുമായി മത്സരം നടത്തിയ ഒരു ചിത്രമാണ് ഭ്രമയുഗം.

എന്നെ സംബന്ധിച്ച് ഭ്രമയുഗം ഒരു ഗംഭീര തിയ്യേറ്റർ എക്സ്പീരിയൻസ് ആണ്. തിയ്യേറ്റർ എക്സ്പീരിയൻസ് മസ്റ്റ് ആയ ഒരു സിനിമ.

(അഭിപ്രായം തികച്ചും വ്യക്തിപരം)

-വൈശാഖ്.കെ.എം
ഭ്രമയുഗം ഭ്രമയുഗം Reviewed by on 09:08 Rating: 5

No comments:

Powered by Blogger.