ചരിത്രമായ വിമൻസ് പ്രീമിയർ ലീഗിൽ ചരിത്രം സൃഷ്ടിച്ചുകൊണ്ട് മുംബൈ ഇന്ത്യൻസ് ആധിപത്യം
വിമൻസ് പ്രീമിയർ ലീഗിന്റെ ലേലം കഴിഞ്ഞപ്പോൾ ഏറെ വിമർശിച്ച ഒരു സ്‌ക്വാഡ് ആയിരുന്നു മുംബൈയുടേത് പേപ്പറിലെ പുലികൾ ആയ ബാംഗ്ലൂരിനെ ഒരുപാട് വാഴ്ത്തുകയും ചെയ്തു. മുംബൈയ് എന്തായാലും ടീമിൽ എത്തിക്കും എന്ന് കരുതിയിരുന്ന പ്രിയപ്പെട്ട ചില താരങ്ങളെ തഴഞ്ഞതും മേല്പറഞ്ഞ വികാരത്തള്ളിച്ചയ്ക്ക് ഒരു കാരണമായിരുന്നു. ഇത്രയൊക്കെ പറയുമ്പോഴും ഒരു മുംബൈ ആരാധകനായ ഞാൻ മുംബൈ മാനേജ്മെന്റിനെ വല്ലാതെ അണ്ടറസ്റ്റിമേറ്റ് ചെയ്തു എന്താണ് മുംബൈ മാനേജ്മെന്റ് എന്നത് മറന്നു.
ബുമ്രയും,പാണ്ഡ്യയുമടക്കം ഇന്ന് കാണുന്ന പല സൂപ്പർസ്റ്റാറുകളുടേയും പിറവിക്ക് പിന്നിലുള്ള അവരെ വിലകുറച്ചു കണ്ടു എന്നതാണ് എന്റെ ആദ്യത്തെ മിസ്റ്റേക്ക്. ഫോമിൽ അല്ലാത്ത ചില കളിക്കാരെ എടുത്തപ്പോൾ ഐ പി എല്ലിൽ തല്ലുകൊള്ളിയായിരുന്ന ബോൾട്ടിനെയടക്കം വജ്രായുധമാക്കി മാറ്റിയവരെ മറന്നത് രണ്ടാമത്തെ തെറ്റ്. പേപ്പറിൽ പുലികൾ അല്ലാത്ത ഒരു ടീമിനെ കൊണ്ട് തുടരെ കപ്പുകൾ അടിച്ചത് മറന്നത് മൂന്നാമത്തെ തെറ്റ്. കളിക്കാരെ ആ ടീമുമായി പെട്ടന്ന് ഇമോഷണലി കണക്ട് ആക്കിക്കൊണ്ട് ഒരു കുടുംബം പോലെയാക്കി ആ ടീമിനെ ഒരു വികാരമാക്കി മാറ്റുന്നതിൽ മുംബൈ മാനേജ്മെന്റിന്റെ കൈയ്യിൽ എന്തോ ഒരു മാജിക് ഉണ്ട്.
ഐ പി എല്ലിൽ വലിയ ബഹളമൊന്നുമില്ലാതെ ഒരു ടീമിനെ വാർത്തെടുത്ത് അതിൽ നിന്നും ആരും പ്രതീക്ഷിക്കാത്ത ബുമ്രയേയും, പാണ്ഡ്യയേയുമൊക്കെ വജ്രായുധങ്ങളാക്കി കൊണ്ട് വന്നത് പോലെ സൈക്കയേയും ജിന്റിമണിയേയും, ഹുമേറയേയുമൊക്കെ കൊണ്ട് വന്ന് വലിയ ഇമ്പാക്ട് ഉണ്ടാക്കുന്നതിൽ വനിതാ മാനേജ്മെന്റും കോച്ചിങ് സ്റ്റാഫുകളും വിജയിച്ചു. ഈ ടീമിന്റെ ടാലന്റ് സ്കൗട്ടിങ് അത്ര ഗംഭീരമാണ്. ജുലാനും, എഡ്വേർഡ്സും, ദേവികയുമടക്കമുള്ള കോച്ചിങ് സ്റ്റാഫ് ശരിക്കും ഞെട്ടിച്ചു ആദ്യം ഇവരെയൊക്കെ വിലകുറച്ചു കണ്ടതിൽ അങ്ങറ്റം ഖേദിക്കുന്നു.
ആദ്യ മാച്ച് മുതൽ ഈ ടൂർണമെന്റിലുടനീളം ഒരു ടീം ആധിപത്യം സ്ഥാപിച്ചു കൊണ്ട് മുന്നേറുന്ന കാഴ്ച അത്ഭുതമായിരുന്നു. മികച്ച ബാറ്റിംഗ് പ്രകടനത്തോട് ഒപ്പം ഗംഭീര ക്യാപ്റ്റൻസിയുമായി ഹർമൻ മുന്നിൽ നിന്ന് നയിക്കുന്ന ടീമിൽ ഓപ്പണിംഗ് ഇറങ്ങി ബാറ്റുകൊണ്ടും, വിക്കറ്റിന് പിന്നിൽ കീപ്പിങ്ങിലും യസ്തിക ഗംഭീര പെർഫോമൻസ് നടത്തുമ്പോൾ ബോളുകൊണ്ടും ബാറ്റുകൊണ്ടും ഹെയ്ലിയും, നട്ടും, അമേലിയയും ഞെട്ടിച്ചു കൊണ്ടിരുന്നു. ആവശ്യം വരുമ്പോൾ എല്ലാം ബാറ്റുകൊണ്ടും അല്ലാത്തപ്പോൾ ബോളുകൊണ്ടും ഇസിയും,പൂജയും ടീമിന്റെ കുന്തമുനകളായി മാറി. സൈക്ക സ്പിൻ മാന്ത്രികയായപ്പോൾ ജിന്റിയും, ഹുമേറയും, അമനുമെല്ലാം ഫീൽഡിങ്ങിലെ പുലികളായി എല്ലാ അർത്ഥത്തിലും എല്ലാ കളികളും ടീം പെർഫോമൻസ് എന്ന് അടിവരയിട്ട് പറയാവുന്ന തരത്തിലാണ് മുംബൈ കളിച്ചത്. ഒരാളെ മാത്രം ഒരിക്കലും ഈ ടീമിന് ആശ്രയിക്കേണ്ടി വന്നിട്ടില്ല എല്ലാ കളികളിലും പതിനൊന്ന് പേരും വ്യക്തമായ സംഭാവനകൾ നൽകിക്കൊണ്ടിരുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
എട്ടിൽ ആറ് കളികളും ജയിച്ച് എലിമിനേറ്ററിൽ യൂ പിയെ തോൽപ്പിച്ച് ഫൈനലിൽ കയറി പതിനായിരക്കണക്കിന് കാണികളേയും ഒപ്പം സപ്പോർട്ട് ചെയ്യാൻ വന്ന തങ്ങളുടെ പുരുഷ ടീമിനേയും സാക്ഷാൽ സച്ചിൻ ടെൻണ്ടുൽക്കറിനേയുമൊക്കെ സാക്ഷിയാക്കി ഡൽഹി ക്യാപ്പിറ്റൽസിനെ ഏഴ് വിക്കറ്റിന് തകർത്തു കൊണ്ട് മുംബൈയുടെ പെൺപട പ്രഥമ വിമൻസ് പ്രീമിയർ ലീഗിന്റെ ചാമ്പ്യന്മാരായി. ചരിത്രമായ ലീഗിന്റെ കപ്പ് ഹർമനും സംഘവും ഉയർത്തുമ്പോൾ റൺസ് വേട്ടക്കാരിലും വിക്കറ്റ് വേട്ടക്കാരിലും എന്തിന് കീപ്പിംഗ് മേഖലയിലും തുടങ്ങി എല്ലാ മേഖലയിലും മുംബൈയുടെ ആധിപത്യമാണ് കാണുന്നത്. അർഹിച്ച കൈകളിൽ തന്നെ ആ കിരീടം വന്നെത്തി എന്ന് പറയാം. അത്രയേറെ ഈ ടീം ഈ ടൂർണമെന്റിൽ മികച്ചു നിന്നു.
കോച്ചിങ് സ്റ്റാഫുകളും കളിക്കാരും ഓണർമാരുമടക്കം എല്ലാവരും അഭിനന്ദനങ്ങൾ അർഹിക്കുന്നു.
വിമൻസ് പ്രീമിയർ ലീഗ് വലിയൊരു മാറ്റത്തിന്റെ തുടക്കമാണ് പുരുഷന്മാരുടെ മാത്രം കളിയല്ല ക്രിക്കറ്റ് എന്ന് പറഞ്ഞു കൊണ്ടാണ് വിമൻസ് പ്രീമിയർ ലീഗിന് തുടക്കമായത്. ലോകത്തുടനീളം വിമൻസ് ക്രിക്കറ്റിന് ജനപ്രീതി നേടാൻ ഈ ലീഗിന് സാധിച്ചു എന്ന് തന്നെയാണ് വിശ്വാസം. തിങ്ങി നിറഞ്ഞ ഗ്യാലറികൾ ആയിരുന്നു അതിന് ഏറ്റവും വലിയ ഉദാഹരണം. വിമൻസ് ക്രിക്കറ്റ് വളരുകയാണ് എല്ലാ അർത്ഥത്തിലും. ഇതിന് പിന്നിൽ വർഷങ്ങളായി പ്രയത്നിച്ച ജുലാനും, മിഥാലിയുമടക്കമുള്ള ഇതിഹാസങ്ങളും അഭിനന്ദനങ്ങൾ അർഹിക്കുന്നവരാണ്.
ഒരിക്കൽ കൂടെ മുംബൈ ഇന്ത്യൻസ് കോച്ചിങ് സ്റ്റാഫിനേയും, മാനേജ്മെന്റിനേയും വില കുറച്ചു കണ്ടതിൽ ഖേദിക്കുന്നു പശ്ചാത്തപിക്കുന്നു.
മുംബൈ ഇന്ത്യൻസ് വെറുമൊരു ടീമല്ല ഒരു വികാരമാണ്. വൺ ഫാമിലി അതിരുകൾ താണ്ടി വളരുകയാണ്.
പ്രഥമ വിമൻസ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 💙💙
ചരിത്രമായ വിമൻസ് പ്രീമിയർ ലീഗിൽ ചരിത്രം സൃഷ്ടിച്ചുകൊണ്ട് മുംബൈ ഇന്ത്യൻസ് ആധിപത്യം
Reviewed by
on
00:04
Rating:

No comments: