നല്ല സിനിമകളുടെ ക്ഷാമം
ഈ വർഷം ഇതുവരെ മലയാളത്തിൽ ചുരുങ്ങിയത് ഏകദേശം അമ്പതിലേറെ സിനിമകൾ റിലീസ് ചെയ്തിട്ടുണ്ടായിരിക്കണം അതിൽ രോമാഞ്ചം എന്നൊരു സിനിമ മാറ്റി നിർത്തിയാൽ തിയ്യേറ്ററിൽ വിജയമായ മറ്റൊരു സിനിമയെ കണ്ടെത്തുന്നതിലും എളുപ്പം ജീരകത്തിന്റെ തൊലി കളയാൻ ഇരിക്കുന്നതായിരിക്കും. ഇരട്ടയും, തങ്കവും പോലുള്ള വിരലിൽ എണ്ണാവുന്ന സിനിമകൾ മാറ്റി നിർത്തിയാൽ നല്ലത് എന്ന് കേൾപ്പിച്ച സിനിമകളും കാണാൻ സാധിക്കില്ല.അതായത് അൻപത് സിനിമ റിലീസ് ചെയ്‌താൽ വിജയമാകുന്നത് ഒരെണ്ണം ആണെന്നതാണ് വാസ്തവം.
ഒരു ദിവസം 10 സിനിമകൾ വരെയാണ് ഇവിടെ റിലീസ് ആകുന്നത് ആത്മഹത്യാ പരമായ അത്തരം തീരുമാനങ്ങളും യാതൊരു ഐഡിയയും ഇല്ലാത്ത റിലീസുകളും പ്രമോഷന്റെ അഭാവവുമെല്ലാം സിനിമകളെ ബാധിക്കുന്ന ഒരു കാലമാണിത്. ഇവിടെ ആകെ പ്രമോഷൻ എന്ന് പറയുന്ന ഓൺലൈൻ ചാനലുകളിലെ ഇന്റർവ്യൂകളിൽ പോലും കോടികളുടെ കിലുക്കം ഇല്ലാത്തത് കൊണ്ട് പങ്കെടുക്കാത്ത പ്രാധാന അഭിനേതാക്കൾ വരെയുണ്ട്.
ഇതൊക്കെ മാറ്റി നിർത്തിയാലും ഏറ്റവും വലിയ പ്രശ്നം നല്ല സിനിമകൾ വരുന്നില്ല എന്നത് തന്നെയാണ്. പ്രതീക്ഷകളോടെ എത്തുന്ന സിനിമകൾ മിക്കതും പ്രേക്ഷകന്റെ മുഖത്തേക്ക് കാറി തുപ്പുന്ന തരത്തിൽ ആണ് എടുത്ത് വെക്കുന്നത് എന്നതും സംവിധായകർക്ക് അടക്കം പ്രേക്ഷകരോട് യാതൊരുവിധ പ്രതിബദ്ധതയും ഇല്ല എന്നുള്ളതുമെല്ലാം ഇവിടെ വലിയ പ്രശ്നം തന്നെയാണ്.
200 രൂപ മുടക്കി ആസ്വദിക്കാൻ തിയ്യേറ്ററിൽ കയറുന്ന പ്രേക്ഷകരെ രണ്ടര മണിക്കൂർ തണുപ്പത്ത് ഇരുത്തി ഉറക്കാനും സോഷ്യൽ മീഡിയയിലെ നാല് സിനിമാ ഗ്രൂപ്പുകളിൽ വരുന്ന പൊക്കി അടികൾ കണ്ട് ഓർഗാസം വരാൻ വേണ്ടി എടുത്ത് വെക്കുന്ന സോ കോൾഡ് ബ്രില്ല്യൻസുകളുമൊക്കെയാണ് വലിയൊരു വിഭാഗം സിനിമാക്കാർക്കും ഇപ്പൊ താല്പര്യം.
സിനിമ ഒരു വിനോദോപാദിയാണ് സമയവും കാശും മുടക്കി ആളുകൾ വരുന്നത് ആസ്വദിക്കാനാണ് സിനിമ 95 ശതമാനം പ്രേക്ഷകർക്കും ഒരു ഫെസ്റ്റിവൽ ആണ് അവർക്ക് വേണ്ടതും അത്തരം സിനിമകളാണ് അവരെ തിയ്യറ്റേറിലേക്ക് എത്തിക്കുന്നതും അത്തരം സിനിമകളാണ്. അല്ലാതെ നായകൻ ഗ്യാസ് വിടുന്നതും ഉറങ്ങുന്നതും നായിക വീട് മുതൽ ജോലി സ്ഥലം വരെ നടക്കുന്നതുമെല്ലാം ഒറ്റ ഷോട്ടിൽ എടുത്ത് വെക്കുന്നത് കാണാൻ അല്ല പ്രേക്ഷകർ തിയ്യേറ്ററിൽ വരുന്നത്.
സിനിമ എന്നത് ഒരു ബിസിനസ്സ് കൂടെയാണ് ആ വ്യവസായം നില നിൽക്കണേൽ സിനിമയ്ക്ക് ആള് കയറണം കണ്ണീ കണ്ട അവരാതങ്ങൾ ഒക്കെ എടുത്ത് വെച്ചിട്ട് അതൊക്കെ പ്രേക്ഷകർ തൊണ്ട തൊടാതെ വിഴുങ്ങണം എന്ന് പറഞ്ഞാൽ നടക്കുന്ന കാര്യമല്ല. സിനിമ പരാജയമായാൽ പ്രേക്ഷകരുടെ നെഞ്ചത്ത് കയറാതെ പിഴവുകൾ എന്താണെന്നു തിരിച്ചറിഞ്ഞ് സിനിമ എടുക്കാൻ എങ്കിലും പഠിക്കണം. അല്ലാതെ കണ്ട സിനിമയെ കുറിച്ച് അഭിപ്രായം പറയണേൽ എഡിറ്റിങ് പഠിക്കണം, സംവിധാനം പഠിക്കണം എന്നൊക്കെയുള്ള വായ്‌ത്താളം അടിച്ചു നിന്നാൽ പ്രേക്ഷകർ പുറംകാല് മടക്കി തൊഴിക്കും.
മസാല സിനിമകൾ മാത്രമാണ് എന്റർടൈനറുകൾ എന്ന അഭിപ്രായം ഒന്നുമില്ല സിനിമ ഭൂരിപക്ഷം പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നത് ആയാൽ മതി. അതിപ്പോ മസാല ആയാലും ത്രില്ലർ ആയാലും തമാശ ആയാലും എന്തായാലും. എല്ലാ സിനിമകളും അങ്ങനെ വേണമെന്ന് പറയുന്നില്ല പക്ഷേ പ്രേക്ഷകർ തിയ്യേറ്ററിൽ എത്തണേൽ അത്തരം സിനിമകൾ കൂടുതൽ വേണം. എല്ലാവർക്കും സിനിമയോട് പ്രണയം ഒന്നും കാണില്ല മിക്കവർക്കും അത് ഒരു വിനോദോപാദി മാത്രമാണ് എന്നുള്ളത് ഓർത്താൽ മതി.
എന്നെ സംബന്ധിച്ച് സിനിമ എന്നത് ഒരു വികാരമാണ് അതിനോട് അടങ്ങാത്ത പ്രണയമാണ്. എന്റെ ഫ്രണ്ട് സർക്കിളിൽ ഉള്ള എല്ലാവർക്കും അത് അങ്ങനെ തന്നെയാണ്. ഒരു ദിവസം അഞ്ച് സിനിമകൾ റിലീസ് ആയാൽ അഞ്ചെണ്ണവും ആദ്യ ദിവസം തന്നെ കാണുന്ന ഒരാൾ ആയിരുന്നു ഞാൻ പക്ഷേ ഞാനടക്കമുള്ള ഞങ്ങളുടെ ഗ്യങ്ങിന് പോലും ഇപ്പൊ ഒരു അകൽച്ചയാണ് സിനിമയോട്. അതിന്റെ കാരണം നല്ല സിനിമകൾ വരുന്നില്ല എന്നത് തന്നെയാണ്. അമ്പത് സിനിമകൾ ഇറങ്ങിയാൽ ഒരെണ്ണം മാത്രം നന്നാവുന്ന പ്രവണത കുറച്ച് ആയല്ലോ തുടങ്ങിയിട്ട്.
ഈ പ്രകൃതിയും, ഫീൽഗുഡും എല്ലാം കണ്ട് കണ്ട് മടുത്തത് കൊണ്ടാണ് പ്രേക്ഷകർ പുറത്ത് നിന്ന് വരുന്ന കെ. ജി. എഫും, ബാഹുബലിയും, വിക്രവും, ആർ ആർ ആറും,പഠാനുമെല്ലാം ആഘോഷമാക്കുന്നത്. അപ്പോഴും നമ്മുടെ സോ കോൾഡ് സിനിമാ ഉദ്ധാരകർക്ക് ആ സിനിമകൾ കണ്ട് ഹിറ്റ് ആക്കിയ പ്രേക്ഷകരോട് പുച്ഛം ക്രിഞ്ച് എന്നും മാനിന്റെ കൂട്ടിൽ പുലിയുള്ള പടം കണ്ട് കൈയ്യടിച്ചു എന്നും പറഞ്ഞ് അത് കണ്ട് ഇഷ്ടപ്പെട്ട വിഭാഗങ്ങളെ മൊത്തം കരി വാരി തേക്കുന്ന തിരക്ക് ആണ് അവർക്ക്. എന്നിട്ട് കുറച്ച് അപ്പുറത്ത് പോയി അഭിപ്രായ സ്വാതന്ത്ര്യത്തെ പറ്റി ക്ലാസ്സ് എടുക്കും എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം.
സിനിമ വ്യവസായത്തെ താങ്ങി നിർത്തുന്നത് മേല്പറഞ്ഞ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലെ ഓഫീസർമാർ അല്ല എന്നുള്ളത് സിനിമാക്കാർ മനസ്സിലാക്കിയാൽ നന്ന്. പ്രേക്ഷകർക്ക് പുല്ല് വില കൽപ്പിച്ച് നടന്നാൽ അവർ സിനിമയോട് അകലം പാലിക്കും എന്നല്ലാതെ വേറെ ഒന്നും സംഭവിക്കില്ല അത് കൊണ്ട് അവർക്ക് ഒരു നഷ്ടവും ഇല്ല താനും. അവരുടെ നിത്യ ജീവിതത്തിൽ അത്യാവശ്യമായ ഒന്നല്ല സിനിമ. പ്രേക്ഷകർക്ക് സിനിമയെ അല്ല സിനിമയ്ക്ക് പ്രേക്ഷകരെയാണ് ആവശ്യം എന്ന ബോധം സിനിമാക്കാർക്ക് ആണ് ഉണ്ടാവേണ്ടത്.
പ്രേക്ഷകന് വേണ്ടത് മാസ്സും മസാലയും ആണെന്ന് കരുതി ആറാട്ടും, മോൺസ്റ്ററും, ക്രിസ്റ്റഫറും, ഷൈലോക്കും ആയൊന്നും ഈ വഴി വരരുത് എന്ന വേറൊരു അപേക്ഷ കൂടെയുണ്ട് 🙏🏻🙏🏻
ഇന്ന് റിലീസ് ആയ ഒരു ബിഗ്ബഡ്ജറ്റ് ഡിജിറ്റൽ നാടകം അത്രയ്ക്ക് ക്ഷമ പരീക്ഷിച്ചത് കൊണ്ടും മൂന്ന് മണിക്കൂർ ദ്രോഹിച്ചത് കൊണ്ടും കാശും സമയവും നഷ്ടപ്പെടുത്തി തല പെരുപ്പിച്ചത് കൊണ്ടും ആ വിഷമത്തിൽ എഴുതിയ കുറിപ്പ് 🙏🏻🙏🏻
നിങ്ങൾ നല്ല സിനിമകൾ തരൂ ഞങ്ങൾ തിയ്യേറ്ററുകൾ ഉത്സവപ്പറമ്പുകളാക്കാം അല്ലാത്ത പക്ഷം അവിടങ്ങൾ കാട് മൂടി കിടക്കുകയേയുള്ളൂ.
-വൈശാഖ്.കെ.എം
നല്ല സിനിമകളുടെ ക്ഷാമം
Reviewed by
on
04:06
Rating:

No comments: