പഠാൻ
ഒരു സിദ്ധാർഥ് ആനന്ദ് സിനിമയിൽ നിന്നും എന്താണോ പ്രതീക്ഷിച്ചത് അത് തന്നെയാണ് പഠാൻ. സൂപ്പർ താരങ്ങളുടെ ആറ്റിട്യൂടും, സ്വാഗുമെല്ലാം വേണ്ടുവോളം നിറഞ്ഞ മറ്റൊരു ആക്ഷൻ സിനിമ. വാർ പോലെ തന്നെ കഥയോ ലോജിക്കോ ഒന്നും നോക്കാതെ രണ്ടര മണിക്കൂർ അല്പം അതിരു കടക്കുന്ന ആക്ഷൻ രംഗങ്ങൾ ആസ്വദിക്കാൻ ഇഷ്ടമാണേൽ പഠാൻ ബോറടിപ്പിക്കാത്ത ഒരു തിയ്യേറ്റർ എക്സ്പീരിയൻസ് ആയിരിക്കും.
ഷാരൂഖ് ഖാൻ തന്റെ സ്ക്രീൻ പ്രെസൻസുകൊണ്ട് നിറഞ്ഞാടിയ ഒരു സിനിമയാണ് പഠാൻ. തിയ്യേറ്റർ പൂരപ്പറമ്പാക്കിയ അഥിതി വേഷങ്ങൾ ഒക്കെ ചിത്രത്തിൽ ഉണ്ടേൽപ്പോലും പഠാൻ എല്ലാ അർത്ഥത്തിലും ഷാരൂഖ് ഖാൻ തോളിലേറ്റി കൊണ്ട് പോകുന്ന ഒരു ചിത്രം തന്നെയാണ്. ദീപിക പദുക്കോണും അഥിതി താരവുമടക്കം എല്ലാവരും തങ്ങളുടെ വേഷങ്ങളിൽ തിളങ്ങിയപ്പോൾ പ്രകടനം കൊണ്ട് മുന്നിട്ട് നിന്നത് ജോൺ എബ്രഹാം ആയിരുന്നു.
ഒരിക്കൽ കൂടെ പറയുന്നു ഒരു സിദ്ധാർഥ് ആനന്ദ് സിനിമയിൽ നിന്നും ഞാൻ എന്താണോ പ്രതീക്ഷിച്ചത് അത് തന്നെയാണ് എന്നെ സംബന്ധിച്ച് പഠാൻ. ഇത്തരമൊരു സ്പൈ യൂണിവേഴ്‌സ് യാഷ് രാജ് ഫിലിംസ് ഒരുക്കുമ്പോൾ അതിൽ എന്റെ പ്രിയ ബോളിവുഡ് താരം ആമിറും കൂടെ ഭാഗമായിരുന്നേൽ എന്ന് ആഗ്രഹിച്ചു പോകുന്നു.... കാരണം ഇവരെയൊക്കെ ഒരുമിച്ച് സ്‌ക്രീനിൽ കാണുന്നത് വല്ലാത്ത സന്തോഷം തരുന്ന കാര്യമാണ്.
പഠാൻ വിട്ട് ഷാരൂഖ് ഖാനിലേക്ക് വന്നാൽ അദ്ദേഹം ശരിക്കും ഒരു അത്ഭുതം തന്നെയാണ്. അത് പറയാൻ കാരണം മറ്റൊന്നുമല്ല സിനിമയ്ക്ക് ഭാഷയൊരു തടസ്സമല്ലേൽ പോലും ഒരു ഹിന്ദി സിനിമയ്ക്ക് ഫസ്റ്റ് ഷോയ്ക്കും സെക്കന്റ് ഷോയ്ക്കും അത് കഴിഞ്ഞുള്ള അർദ്ധരാത്രിയിലെ സ്പെഷ്യൽ ഷോയ്ക്ക് പോലും ഫാമിലീസും പെൺകുട്ടികളുമടക്കം തിയ്യേറ്റർ വാതിൽക്കൽ അടുത്ത ഷോ വിടാൻ കാത്തിരിക്കുന്നത് ഒക്കെ ഇവിടെ ഒരു അത്ഭുതം തന്നെയാണ്. അന്യ ഭാഷാ സിനിമകൾ എടുത്താൽ ബാഹുബലിയും,കെ. ജി. എഫും പോലെ ആദ്യ ഭാഗങ്ങൾ വലിയ ചലനം സൃഷ്ടിച്ച സിനിമകൾക്ക് ഒക്കെയാണ് മിക്കപ്പോഴും ഇത്തരം സ്പെഷ്യൽ ഷോയ്ക്ക് എല്ലാം ഫാമിലിയൊക്കെ എത്തിപ്പെടാറ് അവിടെയാണ് ഒരു താരത്തെ കാണാൻ മാത്രം എല്ലാ ടൈപ്പ് പ്രേക്ഷകരും എത്തുന്നത് എന്ന് ഓർക്കണം. ഈ കൊച്ചു കേരളത്തിൽ പോലും കിംഗ് ഖാന്റെ തിരിച്ചു വരവ് പ്രേക്ഷകർ ഇത്രത്തോളം ആഘോഷമാക്കുന്നു വെങ്കിൽ ആ മനുഷ്യൻ അപ്പൊ എത്രത്തോളം ഈ ജനതയുടെ മനസ്സിൽ സ്വാധീനം ചെലുത്തിക്കാണും.!!
പണ്ട് ആരോ പറഞ്ഞത് പോലെ കന്യാകുമാരി മുതൽ കാശ്മീർ വരെ ഇന്ത്യ കൊണ്ടാടുന്ന ഒരേയൊരു സൂപ്പർസ്റ്റാർ അയാൾ ആയിരിക്കും ആരാധകരുടെ ബാദ്ഷാ..... ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ സൂപ്പർ സ്റ്റാർ..... ഇന്ത്യയുടെ കിംഗ് ഖാൻ. ഇന്ത്യക്കാർക്ക് അയാൾ അത്രത്തോളം വലിയ വികാരമാണ് അത് തന്നെയാണ് അയാളുടെ തിരിച്ചു വരവ് രാജ്യം ഒന്നടങ്കം ഇത്രത്തോളം ആഘോഷമാക്കുന്നതും. SRK എന്ന ഷാരൂഖ് ഖാൻ ഒരു അത്ഭുതം തന്നെയാണ്.
സൂപ്പർതാരങ്ങളുടെ ആറ്റിറ്റ്യൂടും, സ്വാഗും, സ്ക്രീൻ പ്രെസൻസുമെല്ലാം വേണ്ടുവോളം ആസ്വദിക്കാൻ തയ്യാറാണെൽ.... ഒരു സിദ്ധാർഥ് ആനന്ദ് സിനിമ എന്താണ് എന്ന് ബോധ്യമുണ്ടേൽ പഠാന് ടിക്കറ്റ് എടുക്കാം.
(അഭിപ്രായം തികച്ചും വ്യക്തിപരം)
-വൈശാഖ്.കെ.എം
പഠാൻ
Reviewed by
on
01:58
Rating:

No comments: