സംഘട്ടന രംഗങ്ങൾ
സിനിമയിൽ ഏറ്റവും കൂടുതൽ രോമാഞ്ചമുളവാക്കുന്ന അല്ലേൽ കോരിത്തരിപ്പിക്കുന്ന ഒന്നാണ് സംഘട്ടന രംഗങ്ങൾ അത്തരത്തിൽ മലയാള സിനിമയിൽ ഞാനെന്ന പ്രേക്ഷകനെ അത്ഭുതപ്പെടുത്തിയ ഒരുപാട് ആക്ഷൻ സീൻസ് ഉണ്ട് ലിസ്റ്റ് എടുത്താൽ ഒരുപക്ഷേ പ്രബന്ധത്തിലൊന്നും നിന്നെന്ന് വരില്ല അതുകൊണ്ട് അതിനെയൊന്ന് ചുരുക്കി ഈയടുത്ത കാലത്ത് കണ്ട മലയാള സിനിമയിലെ ഏറ്റവും മികച്ചതെന്ന് എനിക്ക് തോന്നിയ ആക്ഷൻ സീൻസിനെ പറ്റി സംസാരിക്കാം എന്ന് കരുതി.
അയ്യപ്പനും കോശിയും..... സച്ചി രചനയും സംവിധാനവും നിർവ്വഹിച്ച അതിഗംഭീര സിനിമയാണല്ലോ അയ്യപ്പനും കോശിയും. പൃഥ്വിരാജ് സുകുമാരനും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം പ്രിയപ്പെട്ട സിനിമകളുടെ ലിസ്റ്റിൽ സ്ഥാനമുള്ള ഒന്നാണ്. ഈയടുത്ത കാലത്ത് കണ്ട സിനിമകളിൽ എന്നെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തിയ അല്ലേൽ രോമാഞ്ചമുളവാക്കിയ സംഘട്ടന രംഗങ്ങൾ അയ്യപ്പനും കോശിയിലുമാണ്. കോശി കുര്യൻ അട്ടപ്പാടിയിൽ കാല് കുത്തി പോലീസുകാരോടുള്ള കൈയ്യാങ്കളി മുതൽ അയ്യപ്പൻ നായരും കോശി കുര്യനും തമ്മിലുള്ള ക്ലൈമാക്സ്സ് ഫൈറ്റ് അടക്കമുള്ള സിനിമയിലെ എല്ലാ സംഘട്ടന രംഗങ്ങൾക്കും വല്ലാത്തൊരു സൗന്ദര്യമുണ്ട്. രാജശേഖറും, സുപ്രീം സുന്ദറും, മാഫിയ ശശിയുമാണ് ചിത്രത്തിലെ സ്റ്റണ്ട് കൊറിയോഗ്രാഫർമാർ.
കുട്ടമണിയെ അയ്യപ്പൻ നായർ നിലംപരിശാക്കുന്നതും, പോലീസ് സ്റ്റേഷൻ സംഘട്ടനവും, ലോഡ്ജിലെ ഫൈറ്റും തുടങ്ങി ബൂസ്റ്റ് ചെയ്ത് ബൂസ്റ്റ് ചെയ്ത് ക്ലൈമാക്സ്സിൽ എത്തി അവിടത്തെ കലാശക്കൊട്ടുമെല്ലാം അതിഗംഭീരമായാണ് ഒരുക്കിയിരിക്കുന്നത്. സിനിമാറ്റിക്ക് ആണോ എന്ന് ചോദിച്ചാൽ ആണ് റിയലസ്റ്റിക്ക് ആണോ എന്ന് ചോദിച്ചാൽ അതുമാണ് അത്തരത്തിലാണ് അവ ഒരുക്കിയിരിക്കുന്നത്. പൃഥ്വിരാജിന്റേയും ബിജു മേനോന്റേയും സ്ക്രീൻപ്രെസൻസും ആക്ഷൻ രംഗങ്ങളിൽ പുലർത്തുന്ന മികവുമെല്ലാം അതിന്റെ എക്സ്ട്രീം ലെവലിൽ നിന്ന ഒരു ചിത്രമാണ് അയ്യപ്പനും കോശിയും. ക്ലൈമാക്സ് ഫൈറ്റ് ഒക്കെ ആദ്യം കണ്ട അതേ ആവേശത്തോടെ ഇന്നും കാണുന്ന ഒന്നാണ്, പുതുമ നഷ്ടപ്പെടാത്ത ഒന്ന്.
ഇത്തരത്തിൽ ഈയിടെ വന്ന സിനിമകളിൽ പുലിമുരുകൻ മുതൽ തല്ലുമാല വരെ ആക്ഷൻ രംഗങ്ങളിൽ മികവ് പുലർത്തിയ ഒരുപാട് സിനിമകൾ ഉണ്ടെങ്കിലും എനിക്ക് പ്രിയപ്പെട്ടത് അയ്യപ്പനും കോശിയുമാണ്.
എക്കാലത്തേയും പ്രിയപ്പെട്ടവയുടെ ലിസ്റ്റ് എടുത്താൽ നരനും, യോദ്ധയും, താഴ്വാരവും, മൂന്നാംമുറയും തുടങ്ങി മോഹൻലാൽ സിനിമകളുടെ വലിയൊരു ലിസ്റ്റ് തന്നെ ഉണ്ടാവും. ആക്ഷൻ രംഗങ്ങൾ ചെയ്യുന്നതിൽ ലാലേട്ടനോളം മികവ് ആരും പുലർത്തിയതായി തോന്നിയിട്ടില്ല വല്ലാത്തൊരു ഒഴുക്കും ചന്തവുമാണ് അദ്ദേഹത്തിന്റെ ആക്ഷൻ സീനുകൾക്ക്. അദ്ദേഹത്തിന് ശേഷം ഏറ്റവും പ്രിയപ്പെട്ടത് പൃഥ്വിരാജ് സുകുമാരന്റെ ആക്ഷൻ രംഗങ്ങളാണ് വല്ലാതെ സ്റ്റൈലിഷ് ആയിട്ടാണ് അദ്ദേഹം ആക്ഷൻ സീനുകൾ കൈകാര്യം ചെയ്യുന്നത്.
സമയം ഉണ്ടേൽ പങ്കുവെക്കാൻ താല്പര്യമുണ്ടേൽ മലയാള സിനിമയിൽ ഈയടുത്ത കാലത്ത് നിങ്ങളെ അത്ഭുതപ്പെടുത്തിയ ആക്ഷൻ സീനുകളേയും എക്കാലത്തേയും പ്രിയപ്പെട്ട ആക്ഷൻ സീനുകളെ പറ്റിയുമുള്ള അഭിപ്രായങ്ങൾ പങ്കു വെക്കൂ.
-വൈശാഖ്.കെ.എം
സംഘട്ടന രംഗങ്ങൾ
Reviewed by
on
06:48
Rating:

No comments: