കൂമൻ
ജീത്തു ജോസഫെന്ന സംവിധായകനും ആസിഫ് അലിയെന്ന അഭിനേതാവും ഇരുവരുടേം ജോലി ഗംഭീരമാക്കാൻ മത്സരിച്ചപ്പോൾ ലഭിച്ച ഒരു മികച്ച ത്രില്ലർ സിനിമയാണ് കൂമൻ.
ജീത്തുവിന്റെ സംവിധാന മികവും ആസിഫ് അലിയുടെ അഭിനയ മികവും തന്നെയാണ് കൂമന്റെ നെടുംതൂണുകൾ. കാലത്തിനൊപ്പം സഞ്ചരിക്കുന്ന ഒരു തീം എടുത്ത് കൃഷ്ണകുമാർ അത് ഡീസന്റ് ആയി രചിച്ചിട്ടുണ്ട്. വിനായകിന്റെ എഡിറ്റിങ്ങും സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണവും,വിഷ്ണു ശ്യാമിന്റെ സംഗീതവുമെല്ലാം ചിത്രത്തെ മികച്ചൊരു അനുഭവമാക്കി മാറ്റിയതിൽ ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ട്.
അഭിനേതാക്കളിലേക്ക് വന്നാൽ രഞ്ജി പണിക്കർ സ്ഥിരം മസില് പിടുത്തം റോൾ ആണേൽപ്പോലും വലിയ അലമ്പ് ഇല്ലാതെ ആ വേഷം ചെയ്തിട്ടുണ്ട്. ഹന്ന റെജി കോശി,ബാബുരാജ്,പൗളി വത്സൻ,മേഘനാഥൻ തുടങ്ങിയവരും തങ്ങളുടെ വേഷങ്ങളോട് നീതി പുലർത്തിയിട്ടുണ്ട്.
ആസിഫ് അലിയുടെ ഗിരി എന്ന കഥാപാത്രത്തെ മാറ്റി നിർത്തിയാൽ പിന്നീട് പ്രിയപ്പെട്ട കഥാപാത്രവും പ്രകടനവും ജാഫർ ഇടുക്കിയുടേതാണ്. മണിയൻ എന്ന കഥാപാത്രത്തെ അദ്ദേഹം മികച്ച രീതിയിൽ അഭിനയിച്ച് ഫലിപ്പിച്ചിട്ടുണ്ട്.
ത്രില്ലർ സിനിമകൾ ഒരുക്കുന്നതിലെ ജീത്തു ജോസഫിന്റെ പ്രത്യേക വൈദഗ്ദധ്യം തന്നെയാണ് കൂമന്റെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന്. അതിനൊപ്പം ആസിഫ് അലിയുടെ മികച്ച പ്രകടനവും കൂടെയായപ്പോൾ കൂമൻ എന്നെ സംബന്ധിച്ച് സംതൃപ്തി നൽകിയ ഒരു ത്രില്ലറാണ്. ഇത്തരം വേഷങ്ങൾ മറ്റാരേയും സങ്കല്പിക്കാനാകാത്ത വിധം ചെയ്തു ഫലിപ്പിക്കാൻ ആസിഫ് അലിക്ക് പ്രത്യേക കഴിവുണ്ട്. അദ്ദേഹത്തിന്റെ കരിയറിലെ മികച്ച പ്രകടനങ്ങളിൽ ഒന്നും മികച്ച കഥാപാത്രങ്ങളിൽ ഒന്നുമാണ് കൂമനിലെ സി.പി.ഒ ഗിരി.
ഇതിനെല്ലാം ഒപ്പം ഗിരി എന്ന കഥാപാത്രത്തിന്റെ സൃഷ്ടിയിലും അതിലൂടെയുള്ള കഥ പറച്ചിലിലുമുള്ള പുതുമയും കൂമനെ നല്ലൊരു അനുഭവമാക്കി മാറ്റുന്നു.
(അഭിപ്രായം തികച്ചും വ്യക്തിപരം)
-വൈശാഖ്.കെ.എം
കൂമൻ
Reviewed by
on
09:26
Rating:

No comments: