ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ പൃഥ്വിരാജ് സുകുമാരൻ
"എന്റെ ഫസ്റ്റ് ലവ് സിനിമയാണ് അത് എന്റെ ഭാര്യയോട് പോലും ഞാൻ വിവാഹത്തിന് മുൻപ് പറഞ്ഞിട്ടുള്ള കാര്യമാണ്. സീ എനിക്ക് ബേസിക്കലി ലൈഫില് വേറൊന്നും അറിയില്ല, എനിക്ക് വിദ്യാഭ്യാസ യോഗ്യതയില്ല, ഞാൻ ഡിഗ്രി ഇല്ലാത്ത ആളാണ്, ബേസിക്കിലി ട്വൽത്ത് സ്റ്റാൻഡേർഡ് ആണ് എന്റെ കംപ്ലീറ്റ് എഡ്യൂക്കേഷണൽ ക്വാളിഫിക്കേഷൻ, ഞാൻ അതിന് ശേഷം സിനിമയിൽ എത്തി പിന്നെ എനിക്ക്.... ഞാൻ പഠിച്ചതും,വളർന്നതും, കൂടുതൽ അറിയാൻ ശ്രമിച്ചതും, പ്രവർത്തിച്ചതും,കൂടുതൽ നോളജ് ഞാൻ കളക്ട് ചെയ്തതും എല്ലാം സിനിമയെക്കുറിച്ചാണ്. എനിക്കിപ്പോ എന്റെ ലൈഫിൽ സിനിമ എന്നുള്ള ഒരു ഘടകം മാറ്റി നിർത്തിയാൽ ഇറ്റ്സ് ഗോയിങ് ടു ബി വെരി എംപ്റ്റി.... ഒരു ഫോക്കസ് ഇല്ലാത്ത ജീവിതം ആയിപ്പോകും. സൊ എനിക്ക് സിനിമയില്ലാത്ത ഒരു ലൈഫിനെക്കുറിച്ച് ചിന്തിക്കാൻ പറ്റില്ല."
സിനിമ ജീവിതമാണോ എന്നുള്ള ഒരു ചോദ്യത്തിന് പൃഥ്വിരാജ് സുകുമാരൻ നൽകിയ ഒരു മറുപടിയാണിത്.
അതെ അയാൾക്ക് സിനിമയല്ലാതെ മറ്റൊന്നും അറിയില്ല സിനിമ അയാളെപ്പോലെ മറ്റാർക്കും അറിയില്ല താനും. സിനിമയെ പറ്റി ഇത്രയേറെ ഗ്രാഹ്യമുള്ളൊരാൾ മലയാള സിനിമയിൽ ഉണ്ടാവില്ല എന്ന് തന്നെ പറയാം. സിനിമയുടെ A2Z കാര്യങ്ങളിലും അയാൾക്കുള്ള അറിവ് ശരിക്കും അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്ന് സാക്ഷാൽ മോഹൻലാൽ അടക്കം പറഞ്ഞ കാര്യമാണ്.
പത്തൊമ്പതാം വയസ്സിൽ സിനിമാ ജീവിതം ആരംഭിച്ച അയാൾ നാല്പത് വയസ്സിൽ എത്തി നിൽക്കുമ്പോൾ ഇരുപത് വർഷത്തിനിടെ വിവിധ ഭാഷകളിൽ അഭിനയിച്ച് തീർത്തത് നൂറ്റി മുപ്പതോളം സിനിമകളാണ്. അഭിനയത്തിന് പുറമേ ഗായകനായും, നിർമ്മാതാവായുമെല്ലാം സിനിമയുടെ പല മേഖലകളിലും സജീവമായ അദ്ദേഹം ഇന്ന് മലയാള സിനിമയിലെ ഏറ്റവും വിലകൂടിയ സംവിധായകൻ കൂടെയാണ്. മലയാളത്തിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായ ലൂസിഫറും കോവിഡ് കാലത്ത് OTT ക്ക് വേണ്ടി ഒരുക്കിയ ബ്രോ ഡാഡിയും മാത്രമാണ് അയാൾ സംവിധാനം ചെയ്ത ചിത്രങ്ങൾ വെറും രണ്ട് സിനിമകൾ കൊണ്ട് അയാൾ മലയാളത്തിലെ സംവിധായക നിരയിലെ താരമായി മാറി. മലയാള സിനിമ ഒന്നടങ്കം കാത്തിരിക്കുന്ന ലൂസിഫറിന്റെ തുടർച്ചയായ ബ്രഹ്മാണ്ഡ സിനിമ എമ്പുരാനും, സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ പ്രൊഡക്ഷൻ ഹൗസുകളിൽ ഒന്നായ ഹോമ്പാലെ ഫിലിംസിന്റെ ടൈസണും അയാളുടെ സംവിധാനത്തിൽ പുറത്തിറങ്ങാനുള്ള സിനിമകളാണ് രണ്ടും മലയാള സിനിമയെ മറ്റൊരു തലത്തിൽ എത്തിക്കാൻ പ്രാപ്തിയുള്ളവയാണ്.
അയാൾ അഭിനയിച്ചതും അഭിനയിക്കാൻ ഇരിക്കുന്നതുമായ ആടുജീവിതം, കാളിയൻ, വിലായത്ത് ബുദ്ധ, Etc തുടങ്ങിയ ചിത്രങ്ങളും മലയാള സിനിമക്ക് അഭിമാനിക്കാവുന്നവ തന്നെയായിരിക്കും. വീണ്ടും മലയാളം കടന്ന് അഭിനയിക്കാൻ പുറത്ത് പോകുന്നത് സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സിനിമകളിൽ ഒന്നിന്റെ ഭാഗമായിട്ടാണ്, പ്രശാന്ത് നീൽ - ഹോമ്പാലെ - പ്രഭാസ് ടീമിന്റെ സലാർ എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ അദ്ദേഹവുമുണ്ടാകും.
തുടക്കകാലത്തെ അയാളിലെ ആഗ്രഹങ്ങളും സ്വപ്നങ്ങളും പലതും പുച്ഛിച്ചു തള്ളിയ ഓരോരുത്തരും ഇന്ന് അവയ്ക്ക് വേണ്ടി അക്ഷമരായി കാത്തിരിക്കുന്നവരാണ്. തന്റെ ഓരോ സ്വപ്നങ്ങളും യാഥാർഥ്യമാക്കി മുൻപോട്ട് പോകുന്ന അയാൾ പണ്ട് പറഞ്ഞ മറ്റൊരു ആഗ്രഹം കൂടെയുണ്ട് അല്ലേൽ സ്വപ്നം കൂടെയുണ്ട്. മലയാള സിനിമ അയാളിലൂടെ അറിയപ്പെടണമെന്ന് അധികം വൈകാതെ അതും സംഭവിക്കും അതിലേക്ക് തന്നെയാണ് അയാളുടെ പ്രയാണവും.
സ്വന്തം പേരിലെ പ്രൊഡക്ഷൻ ഹൗസിലൂടെ ഏറെ വലിയ ബന്ധങ്ങൾ സ്വന്തമാക്കി കൊണ്ട് അയാൾ മലയാള സിനിമയിലേക്ക് കൊണ്ട് വരാൻ പോകുന്നത് വലിയ മാറ്റങ്ങളാണ്,മലയാള സിനിമ സ്വപ്നം പോലും കാണാത്ത കാര്യങ്ങളാണ്.
വേഷങ്ങളുടെ വലിപ്പ ചെറുപ്പമോ സ്റ്റാർഡമോ നോക്കാതെ നല്ല സിനിമകളുടെ ഭാഗമാകാൻ അയാൾ കാണിക്കുന്ന ത്വര ശരിക്കും പ്രശംസനീയമാണ്. അത്തരത്തിൽ ഈഗോ ഇല്ലാതെ അദ്ദേഹം ഭാഗമായത് അനേകം സിനിമകളിലാണ്. ഡ്രൈവിംഗ് ലൈസൻസ്, അയ്യപ്പനും കോശിയും തുടങ്ങിയ സിനിമകൾ ഒക്കെ അതിന് ഉദാഹരണങ്ങൾ ആണല്ലോ....
മോഹൻലാലിന് ശേഷം ഇത്രയേറെ ആരാധന തോന്നിയ മറ്റൊരു മലയാള നടൻ വേറെയില്ല അന്നും ഇന്നും അയാൾ പ്രിയപ്പെട്ടവനാണ് അതായത് അയാളുടെ മോശം സമയത്തും അതിന് മുൻപും പിന്നീടും എല്ലാം അയാളോട് ഇഷ്ടം കൂടിയത് അല്ലാതെ കുറഞ്ഞിട്ടില്ല.
സുകുമാരന്റെ മകൻ എന്നും ഇന്ദ്രജിത്തിന്റെ അനിയൻ എന്നും അറിയപ്പെട്ട് തുടങ്ങിയ അയാളുടെ പേരിലാണ് ഇന്ന് അച്ഛനും ചേട്ടനും അടക്കം അറിയപ്പെടുന്നത്. വൈകാതെ മലയാള സിനിമയും പൃഥ്വിരാജ് സുകുമാരനിലൂടെ അറിയപ്പെടട്ടെ.
അഭിനേതാവായും, സംവിധായകനായും, നിർമ്മാതാവായുമെല്ലാം അയാളിൽ നിന്നും പുറത്തിറങ്ങാൻ പോകുന്ന സിനിമകളിൽ തന്നെയാണ് മലയാള സിനിമയുടെ പ്രതീക്ഷകളും ഭാവിയും. സൂപ്പർസ്റ്റാറുകൾക്ക് ശേഷം മലയാള സിനിമ അയാളിൽ ഭദ്രമായിരിക്കും.
സിനിമയെ ഇത്രയേറെ സ്നേഹിക്കുന്ന.... സിനിമയെ ഇത്രത്തോളം പഠിച്ച..... സിനിമ സ്വപ്നം കാണുന്ന ഏവർക്കും പ്രചോദനമായ മലയാള സിനിമയുടെ സിംഹഹൃദയന്.... പ്രിയപ്പെട്ട രാജുവേട്ടന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ. കാത്തിരിക്കുന്നു നിങ്ങൾ ഒരുക്കുന്ന വിസ്മയങ്ങൾക്കായ്.
Happy Birthday Prithviraj Sukumaran ❤️❤️
-വൈശാഖ്.കെ.എം
ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ പൃഥ്വിരാജ് സുകുമാരൻ
Reviewed by
on
23:10
Rating:

No comments: