ഗാർഗി
ഒറ്റവാക്കിൽ പറഞ്ഞാൽ ഗാർഗി ഒരു ഗംഭീര സിനിമയാണ്. ഒരുപാട് ചിന്തിപ്പിക്കുന്ന പലർക്കും പ്രചോദനമാകുന്ന ശക്തമായ കാതലുള്ളൊരു സിനിമ.
സ്ത്രീകളോടുള്ള പലരുടേയും കാഴ്ചപ്പാടുകളെ തച്ചുടക്കുകയാണ് ഗാർഗി. ഓ അവളൊരു പെണ്ണല്ലേ അവളെക്കൊണ്ട് എന്ത് ചെയ്യാനാണ് പറ്റുക എന്നുള്ള വീടിനകത്തുള്ളവരുടെ ചിന്തകളെയടക്കം ഗാർഗി പ്രഹരിക്കുന്നുണ്ട്..... തിരുത്തുന്നുണ്ട്.
ഇവിടന്ന് അങ്ങോട്ട് അല്പം "സ്പോയ്‌ലർ" ഒക്കെ ഉണ്ട് അതുകൊണ്ട് ചിത്രം കാണാത്തവർ വായിക്കാതിരിക്കാൻ ശ്രമിക്കുക.
ഒരു നോർമൽ ജഡ്ജ് ആയിരുന്താ ഈ കേസ് എപ്പോവോ മുടിഞ്ചിരുക്കുമെന്ന് ട്രാൻസ്ജെൻഡർ ജഡ്ജിനോടുള്ള താല്പര്യക്കുറവ് മൂലം പബ്ലിക് പ്രോസിക്യൂട്ടർ പറയുമ്പോൾ അവര് കൊടുക്കുന്ന ഒരു മറുപടിയുണ്ട്.
നോർമലാന ജഡ്ജ് ആയിരുന്താ ഇന്ത കേസ് മുടിഞ്ചിരുക്കുമാ.... നീങ്ക നോർമൽ ഇല്ലെന്ന് സൊൽരത് താ യെൻ കണ്ണുക്ക് ബാലൻസാ തെരിയ്ത്. ഒരു പെണ്ണ്ക്ക് എങ്കങ്ക വളിക്കുവും തെരിയും,ഒരു ആമ്പ്ളക്ക് എങ്ക എങ്ക തിമിര് ഇരിക്കുവും തെരിയും. I know the arrogance of man and pain of a women both.... I'm the best person to decide the case.
ഗാർഗിയുടെ അമ്മ കഥാപാത്രം അവരോട് ശാസിച്ചു കൊണ്ട് പറയുന്നുണ്ട് "ഇങ്കെ പാര് എന്ന തലയിൽ എഴുതിയിരിക്കുമോ അത് അന്ത പടിയെ നടക്കട്ടും. കാലയിലെ എല്ലാം ഒരു നല്ല മുടിവ്ക്ക് വരും."
ഗാർഗി അതിന് മറുപടിയായി ചോദിക്കുന്നൊരു കാര്യമുണ്ട്.....
"ഇത് താ മ്മാ ഉൻ പ്രച്ചനെ ഉനക്ക് ബദൽ സൊല്ലി സൊല്ലിയെ നാ ടയേഡ് ആയിട്ടേ നാളേക്ക് എന്ന നല്ല മുടിവ്ക്ക് വരും സൊല്ല്..? നീ നേരം കാലം വിധി എല്ലാത്തിയുമേ നമ്പ്. യെന്നെ നമ്പാതെ യേൻ നാ നാ പയ്യൻ ഇല്ലല്ലേ.... പൊണ്ണ് താനേ"
സമൂഹത്തിന്റെ ഇത്തരം കാഴ്ചപ്പാടുകളെ ശക്തമായി പ്രഹരിക്കുന്ന അവരെ മൂടിയിരിക്കുന്ന ആ ഇരുട്ടിലേക്ക് വെളിച്ചം പകരുന്ന ഒരു ചിത്രമാണ് ഗാർഗി. ഒപ്പം പരാജയങ്ങളിലും കുറ്റപ്പെടുത്തലുകളിലും അപമാനങ്ങളിലുമെല്ലാം തളർന്ന് ഓടുന്ന സ്ത്രീകളോട് ഒരിക്കലും അങ്ങനെ ചെയ്യാതെ ജീവിക്കാൻ വേണ്ടി പൊരുതാൻ കൂടെ ചിത്രം പറഞ്ഞു വെക്കുന്നുണ്ട്.
അഹല്യ എന്ന കഥാപാത്രം ഗാർഗിയുടെ സഹോദരി അക്ഷരയോട് ചിത്രത്തിന്റെ ക്ലൈമാക്സ്സിൽ ചോദിക്കുന്നുണ്ട്....
അഹല്യ : സൊല്ല് How do you feel..?
അക്ഷര : തെരിയില അക്കാ വയറ് വലി സൊന്നെ ഉക്കാര വെച്ചിട്ടാങ്കെ
അഹല്യ : ഇനി അന്ത വലി റെഗുലറാ വരും അതോടെ സേർത്ത് ഉങ്ക അക്കാവുടെ അഡ്വൈസ് എല്ലാം പെരുസ് ആയിട്ടേ പോകും. അവങ്കിട്ടെ പേസാതെ,ഇവങ്കിട്ടെ പഴകാതെ ആറ് മണിക്കുള്ള വീട്ട്ക്ക് വന്തിട്,ഷോർട്സ് പോട്ട് വെളിയ പോകാതെ, അപ്പ്ടി ഇപ്പ്ടിന്നെല്ലാം പുതുസാ യെതാവത് കണ്ട് പിടിച്ചിട്ട് ഇരുപ്പാങ്കെ.
അക്ഷര : ഇല്ലക്കാ അക്ക മുന്ന മാതിരില്ലാം ല്ലേ അഡ്വൈസ് എല്ലാം കുറച്ചിട്ടാങ്കെ.
അഹല്യ : നിലമെ അപ്പ്ടി, അഡ്വൈസാലെയെല്ലാം യെതുവും മാറാതെന്ന് അവ പുരിഞ്ചിക്കിട്ടാന്ന് നെനക്കിറേ. മങ്കയരാർ പിറപ്പവർക്കേ നല്ല മാധവം സെയ്‌തിട വേണ്ടുവമ്മാ അപ്പ്ടിന്നെല്ലാം സൊല്ലുവാങ്കെ നമ്പി യേമാന്തിടാതെ. പൊണ്ണാ പൊറന്തിട്ടേൻല്ലേ ഇനി ദിനം ദിനം യുദ്ധം താ. യെതിരാളി യാരവേണാ ഇരുക്കലാം.... സിലത് ജയിപ്പോം സിലത് തോപ്പോം ആനാ അന്ത തോൽവിയെ നീ ഹാൻഡിൽ പണ്ട്ര വിധത്തിലതാ നീ യാരെന്ന് ഇന്ത ഉലകമേ തെരിഞ്ച്ക്കും വെൽക്കം ടു വുമൺ ഹുഡ്.
ഈ പറഞ്ഞവ തന്നെയാണ് ഗാർഗി എന്ന സിനിമ പ്രധാനമായും പറഞ്ഞു വെക്കുന്നത്.
every time someone does the right thing. the world becomes a better place to live in. എന്ന് പറഞ്ഞു കൊണ്ട് അവസാനിപ്പിക്കുകയാണ് ഗാർഗി.
കേട്ടു പഴകിയ ഒരു കഥയെ പറഞ്ഞു വെക്കുന്ന രീതി കൊണ്ടാണ് ഗാർഗി വ്യത്യസ്തമാകുന്നത്. ഗൗതം രാമചന്ദ്രൻ രചനയും സംവിധാനവും ഒരുപോലെ മികവുറ്റതാക്കിയപ്പോൾ ഗോവിന്ദ് വസന്ത അതിമനോഹരമായ പശ്ചാത്തല സംഗീതമൊരുക്കി കൊണ്ട് ചിത്രത്തെ വല്ലാത്തൊരു അനുഭവമാക്കി മാറ്റിയിട്ടുണ്ട്. മറ്റുള്ള ടെക്ക്നിക്കൽ സൈഡുകളും മികവ് പുലർത്തിയവയാണ്.
ഗാർഗിയെന്ന കേന്ദ്രകഥാപാത്രമായെത്തിയ സായ് പല്ലവിയുടെ പ്രകടന മികവ് ആണ് സിനിമയുടെ പ്രധാന സവിശേഷതകളിൽ ഒന്ന്. അതി ഗംഭീരമായി തന്നെ ഗാർഗിയെ അവര് അവതരിപ്പിച്ചിട്ടുണ്ട്. ഇമോഷണൽ രംഗങ്ങൾ എല്ലാം തന്നെ തന്മയത്വത്തോട് കൂടെ ചെയ്ത് ഫലിപ്പിച്ചിട്ടുണ്ട്. ആ കഥാപാത്രത്തിലേക്ക് പ്രേക്ഷകനേയും സന്നിവേശിപ്പിച്ചു കൊണ്ട് സിനിമയിലുടനീളം അവരോട് ഒപ്പം യാത്ര ചെയ്യിപ്പിക്കാൻ അവർക്ക് സാധിച്ചു എന്നതാണ് അവരുടെ കഴിവ്. മികച്ച പ്രകടനം തന്നെയായിരുന്നു സായ് പല്ലവിയുടേത്.
ചിത്രത്തിലെ മറ്റൊരു സവിശേഷത കാളി വെങ്കട്ടിന്റെ പ്രകടനമാണ് ഇന്ദ്രൻസ് കാളിയപ്പെരുമാൾ എന്ന കഥാപാത്രത്തെ അദ്ദേഹം മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലും പ്രകടനങ്ങളിലും ഒന്നാണ് ഗാർഗിയിലെ വക്കീൽ. സായ് പല്ലവിക്ക് ഒപ്പം തന്നെ ചിത്രത്തെ ഏറ്റവും മികച്ചൊരു അനുഭവമാക്കി മാറ്റിയതിൽ കാളി വെങ്കട്ടും അഭിനന്ദനങ്ങൾ അർഹിക്കുന്നു.
പിന്നീട് ഏറ്റവും മികച്ചതായി തോന്നിയത് ശരവണൻ അവതരിപ്പിച്ച കഥാപാത്രമാണ് മികച്ച രീതിയിൽ തന്നെ അദ്ദേഹം ആ കഥാപാത്രത്തെ കൈകാര്യം ചെയ്തിട്ടുണ്ട്. സുധ അവതരിപ്പിച്ച ജഡ്ജ് കഥാപാത്രമടക്കം മറ്റുള്ള അഭിനേതാക്കളും തങ്ങളുടെ കഥാപാത്രങ്ങളോട് നീതിപുലർത്തിയ പ്രകടനങ്ങൾ കാഴ്ച വെച്ചവരാണ്.
ചിത്രത്തിന്റെ നിർമ്മാണ പങ്കാളിയായും ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തു കൊണ്ടും ഗാർഗിയുടെ ഭാഗമായ മലയാളിയായ അഭിനേത്രി ഐശ്വര്യ ലക്ഷ്മിയും കൈയ്യടി അർഹിക്കുന്നു.
തിയ്യേറ്റർ വാച്ച് മസ്റ്റ് ആയൊരു ചിത്രമായിരുന്നു ഗാർഗി. ഈയിടെ തിയ്യേറ്റർ എക്സ്പീരിയൻസ് നഷ്ടമായ മികച്ച സിനിമകളുടെ ലിസ്റ്റിലാണ് ഗാർഗിയും. സങ്കടമുളവാക്കുന്നൊരു കാര്യമാണത്.
ഗാർഗി എന്നെ സംബന്ധിച്ച് ഒരു ഗംഭീര സിനിമയാണ്. പറഞ്ഞു വെച്ച കാര്യങ്ങൾ കൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ടും ഏറെ ഇഷ്ടപ്പെട്ട ഒരു ഗംഭീര സിനിമ.
(അഭിപ്രായം തികച്ചും വ്യക്തിപരം)
-വൈശാഖ്.കെ.എം
ഗാർഗി
Reviewed by
on
12:38
Rating:

No comments: