തല്ലുമാല

  തല്ലുമാല

ഒട്ടും ആസ്വദിക്കാൻ പറ്റാതെ പോയ ആദ്യ പകുതിയും രണ്ടാം പകുതിയിൽ നന്നായി ആസ്വദിച്ച അവസാന ഇരുപത് മിനുട്ടും അതാണ് എന്നെ സംബന്ധിച്ച് തല്ലുമാല.

ടെക്ക്നിക്കൽ സൈഡ് ഒക്കെ മികച്ചു നിന്ന ചിത്രത്തിൽ റൈറ്റിങ് സൈഡ് ശൂന്യം ആയതാണ് ഏറ്റവും വലിയ പോരായ്മയായി തോന്നിയത്. ഒപ്പം നോൺലീനിയർ ആയിട്ടുള്ള കഥപറച്ചിലും എന്നെ സംബന്ധിച്ച് കല്ലുകടി ആയിരുന്നു. ഒപ്പം ഒരു ഗാനവും അരോചകമായി തോന്നി.

ഒട്ടും ഇൻട്രസ്റ്റിങ് അല്ലാതെ നീങ്ങിയ ചിത്രത്തിലെ അവസാന ഇരുപത് മിനുട്ട് ശരിക്കും ഒരു ആഘോഷം തന്നെ ആയിരുന്നു. ക്ലൈമാക്സ്‌ ഫൈറ്റ് സീനുകൾ അതിഗംഭീരമായിരുന്നു എന്ന് തന്നെ പറയാം.

ടോവിനോ, കല്ല്യാണി, ഷൈൻ തുടങ്ങിയ അഭിനേതാക്കൾ എല്ലാം തന്നെ അവരുടെ ഭാഗങ്ങൾ വൃത്തിക്ക് ചെയ്തിട്ടുണ്ട്.

ചിത്രത്തിന്റെ അവസാന ഇരുപത് മിനുട്ട് ആണ് എന്നെ സംബന്ധിച്ച് ആ സിനിമയുടെ ലൈഫ്. അത്തരമൊരു എൻഡ് അതുവരെയുണ്ടായിരുന്ന മുഷിപ്പ് മാറ്റി എന്ന് തന്നെ പറയാം. പേപ്പറിൽ പ്രത്യേകിച്ച് ഒന്നും തന്നെ ഇല്ലാത്ത ഈ പടത്തിനെ ഈയൊരു തരത്തിൽ എടുത്ത് വെച്ച ഖാലിദ് റഹ്മാൻ കൈയ്യടി അർഹിക്കുന്നുണ്ട്.

ശരാശരിയിൽ ഒതുങ്ങുന്ന ഒരു ദൃശ്യാനുഭവമാണ് എന്നെ സംബന്ധിച്ച് തല്ലുമാല.

(അഭിപ്രായം തികച്ചും വ്യക്തിപരം)

-വൈശാഖ്.കെ.എം
തല്ലുമാല തല്ലുമാല Reviewed by on 03:45 Rating: 5

No comments:

Powered by Blogger.