Please.....
ഏറെ ഇഷ്ടപ്പെടുന്ന കലാ / കായിക പ്രതിഭകളെ അവരുടെ നല്ല പ്രകടനത്തിൽ വാഴ്ത്തുന്നത് പോലെ തന്നെ മോശം പ്രകടനങ്ങളിൽ വിമർശിക്കുകയും വേണമെന്ന അഭിപ്രായം ഉള്ളൊരാളാണ് ഞാൻ. ആതായത് ഇഷ്ട അഭിനേതാവോ അല്ലേൽ കായിക താരങ്ങളോ /ടീമുകളോ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുമ്പോൾ അവർക്ക് വേണ്ടി ആരവം മുഴക്കുന്നത് പോലെ തന്നെ അവരുടെ മോശം പ്രകടനങ്ങളിൽ വിമർശിക്കുകയും വേണമെന്ന്. അല്ലാതെ അത് നമ്മുടെ സഹോദരനെപ്പോലെ കാണുന്ന ആളല്ലേ നമ്മുടെ വികാരമായ ടീം അല്ലേ അതുകൊണ്ട് മോശം പ്രകടനങ്ങൾ കണ്ടാലും മിണ്ടരുത് അത് നല്ലത് എന്നും പറഞ്ഞ് പിന്തുണക്കണം എന്നൊക്കെ പറയുന്നത് ഒട്ടും യോചിക്കാൻ പറ്റാത്ത കാര്യമാണ്. ചിലര് വാദിക്കാൻ വേണ്ടി പറയുന്നത് കേൾക്കാം വീട്ടിൽ ഒരാൾ തെറ്റ് ചെയ്‌താൽ അയാളെ ഒറ്റപ്പെടുത്തി മാറ്റി നിർത്തുമോ അല്ലേൽ പബ്ലിക് ആയി ശകാരിക്കുമോ ഇല്ലല്ലോ അതുപോലെ തന്നെയാണ് ഇതും എന്ന്. വീട്ടിൽ ആയാലും നാട്ടിൽ ആയാലും അതിപ്പോ അച്ഛൻ ആയാലും കൂട്ടുകാരൻ ആയാലും നാട്ടുകാരൻ ആയാലും തെറ്റ് കണ്ടാൽ ശാസിക്കുക തന്നെ വേണം. പിന്നെ മേല്പറഞ്ഞ കലാ കായിക പ്രതിഭകളുടെ വീട്ടിൽ പോയി ഇതൊന്നും നേരിൽ ബോധിപ്പിക്കാൻ ആർക്കും സാധിക്കില്ല അതുകൊണ്ട് ഇന്നത്തെ കാലത്ത് അതിന് സാധിക്കുന്ന പ്ലാറ്റ്ഫോമുകൾ വഴി അത്തരം വിമർശനങ്ങൾ പലരും അവരുടെ ശ്രദ്ധയിൽപ്പെടാൻ വേണ്ടി ഉന്നയിക്കുന്നു. അവരത് കാണുന്നോ ഇല്ലയോ എന്നതിൽ അല്ല അഭിപ്രായം പറയുന്നു എന്നതിലാണല്ലോ കാര്യം. അല്ലാതെ പലതിനും അടിമപ്പെട്ട് സ്വന്തം അഭിപ്രായങ്ങളും മറ്റും പൂഴ്ത്തി വെക്കേണ്ട കാര്യമില്ലല്ലോ.... വ്യക്തിത്വം പണയം വെക്കേണ്ട കാര്യമില്ലല്ലോ....
മേല്പറഞ്ഞ ഗണത്തിൽപ്പെട്ടു പോയിരുന്ന ഒരാള് തന്നെയായിരുന്നു ഞാനും പക്ഷേ ഇന്ന് എന്നെ ഒന്നിനും അടിമപ്പെടുത്താൻ എനിക്ക് താല്പര്യമില്ല അത്തരത്തിലുള്ള കുടുക്കുകളിൽ നിന്നും സ്വയം മോചിതനായിക്കൊണ്ടിരിക്കുകയാണ്,അതിനാൽ തന്നെ തെറ്റ് എന്ന് എനിക്ക് തോന്നിയാൽ അതിപ്പോ ആരായാലും ഞാൻ പറയും. നല്ലത് തോന്നിയാൽ പുകഴ്ത്തും. അതിനെ ദയവ് ചെയ്ത് ആരും ചോദ്യം ചെയ്യാൻ വരരുത്.
വ്യക്തിഹത്യയോ മറ്റോ ഒന്നുമല്ല നടത്തുന്നത് ഒരു കാര്യത്തെ പറ്റി അതിലെ പോസിറ്റീവുകളും നെഗറ്റീവുകളും നിരത്തി സംസാരിക്കാൻ ശ്രമിക്കുമ്പോൾ അഭിപ്രായം പറയുമ്പോൾ അതിനോട് എതിരഭിപ്രായം ഉള്ളവർ ഉണ്ടാകാം. മറ്റുള്ളവരുടെ അഭിപ്രായങ്ങളെ മാനിച്ചു കൊണ്ട് തന്നെ അതിന് മറുപടി പറയുന്നവർ ഉണ്ട് എന്നാൽ അങ്ങനെയല്ലാത്ത വലിയൊരു വിഭാഗം നമുക്കിടയിലുണ്ട്. മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്ക് പുല്ല് വില കൽപ്പിച്ച് തങ്ങളുടെ അഭിപ്രായങ്ങൾ മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നവർ. അത്തരക്കാരോടാണ് പറയുന്നത്. ഞാൻ ആരുടേം അടിമയല്ല അതിനാൽ തന്നെ എനിക്ക് ഇഷ്ടപ്പെട്ടവരുടെ മികവിന് ഞാൻ കൈയ്യടിക്കുന്നത് പോലെ തന്നെ അവരുടെ മോശം പ്രവർത്തികൾക്കെതിരെ ഞാൻ വിമർശനവും ഉന്നയിക്കും. അതിന്റെ ഇടയ്ക്ക് കേറി മേല്പറഞ്ഞ രീതിയിൽ ഉടക്ക് ആയി വരരുത്. അങ്ങനെയുള്ള ബന്ധങ്ങളോട് ടാറ്റാ ബൈ ബൈ പറയേണ്ടി വരും.
ഇന്നലെ വരെ അങ്ങനെയായിരുന്നല്ലോ എന്ന് ചോദിക്കുന്നവരോട് ഒരിക്കൽ കൂടെ പറയുന്നു ഇന്ന് അങ്ങനെയല്ല അതാണ് എന്റെ മാറ്റവും വിജയവുമായി ഞാൻ കാണുന്നത്. ഇഷ്ടമുള്ളവർ എന്ത് ചെയ്താലും അത് അമൃത് എന്നും പറഞ്ഞ് സേവിക്കാൻ ഇപ്പോ എന്തായാലും താല്പര്യമില്ല.
-വൈശാഖ്.കെ.എം
Please.....
Reviewed by
on
00:30
Rating:

No comments: