ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ ലാലേട്ടാ.....

  ഓരോ നിമിഷവും പ്രണയിച്ചു കൊണ്ടിരിക്കുന്നൊരു വിസ്മയമാണ് എന്നെ സംബന്ധിച്ച് സിനിമ. ആ പ്രണയത്തെ ജീവിതത്തിലേക്ക് കൊണ്ട് വന്നത് ഈ മനുഷ്യനാണ്. ഈ വിസ്മയത്തോട് തോന്നിയ അത്ഭുതവും ആശ്ചര്യവും, ആവേശവും, അഭിനിവേശവും,ആരാധനയുമൊക്കെയാണ് സിനിമയോടുള്ള പ്രണയത്തിന്റെ ആദ്യപടി. ആ ഇഷ്ടത്തിൽ നിന്നും അല്ലേൽ ആരാധനയിൽ നിന്നും പൊട്ടിമുളച്ച് എന്നോ മനസ്സിൽ കുടിയേറി പാർത്ത് തുടങ്ങിയതാണ് സിനിമയെന്ന കാമുകി.

എക്കാലത്തേയും പ്രിയപ്പെട്ട അഭിനേതാവ്.... നന്ദി ലാലേട്ടാ ഏതവസ്ഥയിലും ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷം പകർന്നു തരുന്ന സിനിമയെന്ന വിസ്മയത്തെ ജീവിതത്തിലേക്ക് കൊണ്ട് വന്ന് തന്നതിന്.

ഒരു കാലത്ത് നിങ്ങളോട് അടങ്ങാത്ത ആരാധനയായിരുന്നു..... നിങ്ങൾ ഒരു ആവേശമായിരുന്നു..... നിങ്ങളോളം ഒരു സിനിമാ താരത്തേയും ഇഷ്ടപ്പെട്ടിരുന്നില്ല..... ആരാധിച്ചിരുന്നില്ല. നന്ദി ബാല്യവും, കൗമാരവും ഒരുപരിധി വരെ യൗവ്വനവും മനോഹരമാക്കി മാറ്റിയതിന്. എക്കാലത്തേയും ഏറ്റവും പ്രിയപ്പെട്ട അഭിനേതാവിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ ❤️❤️

Happy Birthday ലാലേട്ടാ ❤️❤️

-വൈശാഖ്.കെ.എം 
ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ ലാലേട്ടാ..... ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ ലാലേട്ടാ..... Reviewed by on 00:26 Rating: 5

No comments:

Powered by Blogger.