12Th Man
എന്നെ സംബന്ധിച്ച് ശരാശരിയിൽ ഒതുങ്ങിയ ഒരു സിനിമാനുഭവമാണ് 12Th Man. ധ്വയാർത്ഥ പ്രയോഗങ്ങൾ അടങ്ങിയ തമാശകളും മറ്റുമടങ്ങിയ രസംകൊല്ലിയായ ആദ്യ മണിക്കൂറിന് ശേഷം ട്രാക്കിൽ കയറിയ ചിത്രം അല്പം ഇൻട്രെസ്റ്റിങ് ആയി പതിഞ്ഞ താളത്തിൽ മുൻപോട്ട് നീങ്ങി എവിടെയൊക്കെയോ അല്പം ത്രില്ലടിപ്പിച്ചു എന്നത് മാറ്റി നിർത്തിയാൽ വളരെ ഫ്ലാറ്റ് ആയിട്ടുള്ളൊരു രീതിയിൽ കഥ പറഞ്ഞ് അവസാനിപ്പിച്ചൊരു ചിത്രമാണ് 12Th Man. എന്നിലെ പ്രേക്ഷകനെ അങ്ങറ്റം ആസ്വദിപ്പിച്ച മുഹൂർത്തങ്ങൾ ഒന്നും ചിത്രത്തിൽ ഇല്ലായിരുന്നു.
അല്പം ഇൻട്രെസ്റ്റിങ് ആയി വരുമ്പോൾ അതിന് വിലങ്ങു തടിയായി പലപ്പോഴും കല്ലുകടിയായി വന്നത് അമിത നാടകീയത കലർന്ന സംഭാഷണങ്ങളാണ്. പ്രധാന രംഗങ്ങളിലെ സൈജു, പ്രിയങ്ക തുടങ്ങിയവരുടെ പ്രകടനങ്ങളും രസം കൊല്ലിയായിരുന്നു. കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മോഹൻലാലിന് ചിത്രത്തിൽ പ്രത്യേകിച്ച് ഒന്നും തന്നെ ചെയ്യാനില്ലായിരുന്നു. പ്രകടനങ്ങളുടെ ലിസ്റ്റ് എടുത്താൽ ശിവദയുടേയും ചന്തുനാഥിന്റേയും പ്രകടനമായിരുന്നു ചിത്രത്തിൽ മികച്ചു നിന്നത് അല്ലേൽ തമ്മിൽ ബേധം എന്ന് തോന്നിയത്.
ശരാശരിയിൽ ഒതുങ്ങിയ ഒരു രചനയെ ജീത്തു ഒരിക്കലും അതിന്റെ മുകളിൽ അണിയിച്ചൊരുക്കി എന്ന് തോന്നിയില്ല. അലസമെന്ന് തോന്നിയ രചനയ്ക്ക് ഒപ്പം തന്നെ പോയൊരു മേക്കിംഗ് ആയിട്ടാണ് അനുഭവപ്പെട്ടത്. രണ്ടേമുക്കാൽ മണിക്കൂർ ലെങ്ത് ഉള്ള ചിത്രത്തെ ബോറടിപ്പിക്കാത്ത ഒരു അനുഭവമാക്കി മാറ്റിയതിൽ വി. സ്. വിനായകിന്റെ എഡിറ്റിങ്ങിനും,അനിൽ ജോൺസൺന്റെ പശ്ചാത്തല സംഗീതത്തിനും വലിയ പങ്കുണ്ട്.
രചനയിലെ പോരായ്മകളും,കാസ്റ്റിങ്ങിലെ പിഴവും തന്നെയാണ് ചിത്രത്തിലെ ഏറ്റവും വലിയ കല്ലുകടികൾ ആയി അനുഭവപ്പെട്ടത്. അമിത നാടകീയത കലർന്ന സംഭാഷണങ്ങളും കെട്ടുറപ്പില്ലായ്മയുമായിരുന്നു രചനയിലെ പിഴവുകൾ ആയി തോന്നിയത്. കാസ്റ്റിങ്ങിലെ പിഴവ് എന്ന് തോന്നിയത് ശിവദ, ചന്തു എന്നിവരെ മാറ്റി നിർത്തിയാൽ മറ്റുള്ളവരുടെ പ്രകടനങ്ങൾ അല്പം നെഗറ്റീവ് ആയാണ് അനുഭവപ്പെട്ടത്. പലരും മിസ്സ്‌കാസ്റ്റ് ആയി തോന്നി. അതോടൊപ്പം തന്നെ നല്ലത് എന്ന് തോന്നിയവരുടെ പ്രകടനങ്ങൾ അടക്കം സംവിധായകന് കുറേക്കൂടെ ബെറ്റർ ആക്കാമായിരുന്നു എന്നാണ് അഭിപ്രായം.
12Th Man എന്നെ സംബന്ധിച്ച് ശരാശരിയിൽ ഒതുങ്ങിയ ഒരു ദൃശ്യാനുഭവമാണ്.
(അഭിപ്രായം തികച്ചും വ്യക്തിപരം)
-വൈശാഖ്.കെ.എം
12Th Man
Reviewed by
on
00:24
Rating:

No comments: