Kala - അധികാരബോധവും പണക്കൊഴുപ്പും മാത്രം കൈമുതലായുള്ളവന്റെ അഹന്തയെ തന്റെ എരിയുന്ന പകയിൽ ചുട്ടെരിക്കുന്ന പാവപ്പെട്ടവന്റെ പോരാട്ടത്തിന്റെ അതിഗംഭീര ദൃശ്യാനുഭവം. Raw-Wild -Blood.

  അയ്യപ്പനും കോശിയും സംവദിച്ച വിഷയം തന്നെയാണ് കളയും സംസാരിക്കുന്നത് അല്ലേൽ അതിനേക്കാൾ കുറച്ചൂടെ ഭയാനകമായ വേർഷൻ ആണ് കള. അയ്യപ്പനും കോശിയും കുറേക്കൂടെ എന്റർടൈനിങ് ആയിട്ടായിരുന്നു കഥ പറഞ്ഞത് എങ്കിൽ കള അതിൽ നിന്നും നേരെ വ്യത്യസ്ഥമായൊരു അനുഭവമാണ് സമ്മാനിക്കുന്നത്. പതിയെ തുടങ്ങി ഭയങ്കര ഡീറ്റയ്ലിങ്ങോടെയാണ് ആദ്യപകുതിയിൽ ചിത്രം മുൻപോട്ട് പോകുന്നത് രണ്ടാം പകുതിയിലെ പൂരത്തിനുള്ള ബൂസ്റ്റിങ് എന്നോണം. ആദ്യപകുതിയിൽ നിന്നും രണ്ടാം പകുതിയിലേക്ക് കടക്കുമ്പോൾ ചിത്രത്തിന്റെ നിറം പാടേ മാറുകയാണ് പിന്നീട് ചോരക്കളിയാണ്. വയലൻസിന്റെ അങ്ങറ്റം. ഏതൊരാളുടേം മനസ്സിൽ ഭയങ്കരമായി അസ്വസ്ഥതയുണ്ടാക്കും വിധമുള്ള വയലൻസ്. വാശിയും വന്യതയും നിറഞ്ഞ അതിഗംഭീര സംഘട്ടന രംഗങ്ങൾ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് പറയുന്നത്. അത്ഭുതത്തോടെ മാത്രം കണ്ടിരിക്കാവുന്ന അങ്ങറ്റം റിയലസ്റ്റിക്ക് ആയിട്ടുള്ള സംഘട്ടന രംഗങ്ങൾ.

അധികാര ബോധവും, പണക്കൊഴുപ്പും സവർണ്ണതയും നിറഞ്ഞു നിൽക്കുന്നൊരു കഥാപാത്രവും അയാളിലെ അഹന്ത മൂലം നഷ്ടം സംഭവിക്കുന്ന കാട്ടിൽ ജീവിക്കുന്ന ഒരു പാവപ്പെട്ട യുവാവും അവനിൽ ഉടലെടുക്കുന്ന പകയും അവന്റെ പകവീട്ടലുമാണ് ചിത്രം പറയുന്നത്. വെറും ഒരു ദിവസത്തെ കഥ. മേൽപ്പറഞ്ഞ ശക്തമായ വിഷയത്തിനൊപ്പം സ്‌നേഹബന്ധങ്ങളുടെ വിലയെ പറ്റിയും ചിത്രം സംസാരിക്കുന്നുണ്ട്. നമുക്ക് ചെറുതെന്ന് തോന്നുന്ന മറ്റൊരുത്തന്റെ വികാരങ്ങൾക്ക് അവന്റെ ജീവനേക്കാൾ മൂല്യമുണ്ട് എന്ന് ചിത്രം പറഞ്ഞു തരുന്നു.

ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത സ്പൂൺഫീഡിങ് അല്ല എന്നത് തന്നെ യാണ് അത് തന്നെയാണതിന്റെ ഭംഗിയും. മലയാളത്തിൽ അത്തരം അനുഭവങ്ങൾ വിരളമാണെന്നത് അതിന്റെ മാറ്റ് കൂട്ടുന്നു.

Rohith Vs അതിഗംഭീരമായാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത് മേക്കിങ്ങിലെ വ്യത്യസ്ഥതയും പുതുമയും ചിത്രത്തിന്റെ പ്രത്യേകതകളിൽ ഒന്നാണ്. രോഹിത് എന്ന എഴുത്തുകാരനും സംവിധായകനും മുകളിൽ നിൽക്കുന്ന നാല് വിഭാഗങ്ങൾ ഉണ്ട് ചിത്രത്തിൽ. കണ്ണഞ്ചിപ്പിക്കുന്ന ഫ്രയ്മുകളാൽ ആദ്യവസാനം ഞെട്ടിച്ചുകൊണ്ടിരുന്ന ചായാഗ്രാഹകൻ അഖിൽ ജോർജ്ജും ഓരോ സീനുകളേയും ത്രില്ലടിപ്പിച്ചു നിർത്തിയതിൽ പ്രധാന പങ്കു വഹിച്ച പശ്ചാത്തല സംഗീതമൊരുക്കിയ സംഗീത സംവിധായകൻ Dawn വിൻസെന്റും. വേട്ടയാടി ഇരയെ കീഴ്പ്പെടുത്തും വിധമുള്ള അത്ഭുതത്തോടെ മാത്രം കണ്ടിരിക്കാവുന്ന റിയലസ്റ്റിക്ക് സംഘട്ടനങ്ങൾ ഒരുക്കിയ ഇർഫാൻ അമീറും ബാസിദ് അൽ ഖസാലിയും. ചിത്രത്തെ ഗംഭീരമായി വെട്ടിയൊതുക്കി കൂട്ടി വെച്ച എഡിറ്റർ തമൻ ചാക്കോയും. ചിത്രത്തിന്റെ നട്ടെല്ല് എന്ന് പറയുന്നത് ഇവരാണ്.

അഭിനേതാക്കളിലേക്ക് വന്നാൽ Born To Act (സുമേഷ് മൂർ ) എന്ന ചെറുപ്പക്കാരന്റെ പേര് തന്നെയാണ് ആദ്യം എടുത്ത് പറയേണ്ടത് എന്തൊരു പ്രകടനമായിരുന്നു അദ്ദേഹത്തിന്റേത്. ടോവിനോയ്ക്ക് ഒപ്പവും പല സ്ഥലത്തും അദ്ദേഹത്തിന് മുകളിലും നിന്ന പ്രകടനം. പതിനെട്ടാം പടിയിലും സുമേഷ് പ്രകടനം കൊണ്ട് വേറിട്ട് നിന്നൊരു അഭിനേതാവായിരുന്നു. അദ്ദേഹം ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് ഈയൊരു കഥാപാത്രത്തെ ഇത്രയേറെ പൂർണതയോടെ പ്രേക്ഷകർക്ക് മുൻപിൽ എത്തിക്കാൻ. അതിൽ അദ്ദേഹം നൂറ് ശതമാനം വിജയിച്ചിട്ടുമുണ്ടെന്ന് നിസ്സംശയം പറയാം. അർഹിച്ച അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തട്ടെ.

Tovino Thomas ഷാജിയെന്ന കഥാപാത്രമായി ഏറ്റവും മികച്ച രീതിയിൽ തന്നെ പകർന്നാട്ടം നടത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള കഥാപാത്രം ചെയ്യാൻ അദ്ദേഹം കാണിച്ച മനസ്സിനാണ് ആദ്യം കൈയ്യടി. അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശം തന്നെയാണ് പലരും ചെയ്യാൻ മടിക്കുന്ന ഇത്തരത്തിലുള്ള കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാൻ ടോവിനോയെ പ്രേരിപ്പിക്കുന്നത്. ഏറ്റവും മികച്ച രീതിയിൽ തന്നെ അദ്ദേഹം തന്റെ ഭാഗം ചെയ്ത് തീർത്തിട്ടുണ്ട്.

വിദ്യയെന്ന കഥാപാത്രത്തെ അവതരിപ്പിച്ച Divya Pillaiയുടെ പ്രകടനവും എടുത്ത് പറയേണ്ടതാണ്.... പത്തോളം സിനിമകളിലൂടെ പല കഥാപാത്രങ്ങളുമായി ദിവ്യ നമുക്ക് മുൻപിൽ എത്തിയിട്ടുണ്ടെങ്കിലും ദിവ്യ എന്ന അഭിനേത്രിയ്ക്ക് കാര്യമായി ഒന്നും ചെയ്യാനില്ലാത്ത റോളുകൾ ആയിരുന്നു പലതും. അവിടെയാണ് ദിവ്യയുടെ കളയിലെ വിദ്യയെന്ന കഥാപാത്രം വേറിട്ട് നിൽക്കുന്നത്. അഭിനയ സാധ്യതയുള്ള വേഷങ്ങൾ കിട്ടിയാൽ താനും മികച്ച് തന്നെ നിൽക്കും എന്ന് ദിവ്യ കാണിച്ചു തരുന്നു. വിദ്യയെന്ന കഥാപാത്രത്തെ ഏറ്റവും മനോഹരമായി തന്നെ അവര് കൈകാര്യം ചെയ്തിട്ടുണ്ട്. ആ കഥാപാത്രത്തിന്റെ ഇമോഷൻസ് ഏറ്റവും ഭംഗിയോടെ തന്നെ പ്രേക്ഷകനിലേക്ക് എത്തിക്കാൻ ദിവ്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

ലാലും തന്റെ കഥാപാത്രത്തെ മികവുറ്റതാക്കി, Bibin Perumbillikunnel , ശ്രീജിത്ത്‌ രവി,Etc തുടങ്ങിയവരും തങ്ങളുടെ വേഷങ്ങളോട് നീതി പുലർത്തിയിട്ടുണ്ട്.

സിനിമയെ വിനോദോപാധിയായി മാത്രം കാണാത്തവർക്കും,പരീക്ഷണ സിനിമകളോട് താല്പര്യമുള്ള മിക്കവർക്കും ഒരു ഗംഭീര ട്രീറ്റ് തന്നെയാണ് കള. എന്നെ സംബന്ധിച്ച് ഒരു ഗംഭീര തിയ്യേറ്റർ എക്സ്പീരിയൻസ് ആണ് ചിത്രം. (not everyone's cup of tea)

പറയുന്ന വിഷയത്തിൽ നിന്ന് അണുവിട വ്യതിചലിക്കാതെ ഒരു കാര്യത്തിലും അല്പം പോലും വിട്ടുവീഴ്ച ചെയ്യാതെ പറയാനുള്ള കാര്യങ്ങൾ ശക്തമായി തന്നെ രോഹിത് പറഞ്ഞിട്ടുണ്ട്. തെറ്റിന് യാതൊരു തരത്തിലും ദയാ ധാക്ഷിണ്യവും ന്യായീകരണവും നൽകാത്ത കഥ പറച്ചിൽ. ചിത്രത്തിന് വേണ്ടി സുമേഷ് മൂറും ടോവിനോ തോമസും എടുത്ത ഫിസിക്കൽ എഫേർട്ടും ശരിക്കും അത്ഭുതപ്പെടുത്തുന്നതാണ്.

മനുഷ്യനായാലും മൃഗമായാലും ആരും ആർക്കും അടിമകളല്ല. 

മലയാളത്തിന് ലക്ഷണമൊത്തൊരു സൈക്കോളജിക്കൽ ത്രില്ലർ ഒരുക്കിയ അതിലുപരി ഇത്തരമൊരു വിഷയത്തെ യാതൊരു വിട്ടുവീഴ്ചയും ചെയ്യാതെ പച്ചയായി ആവിഷ്കരിച്ച രോഹിത്തിനും കൂട്ടർക്കും ഹൃദയം നിറഞ്ഞ നന്ദിയും അഭിനന്ദനങ്ങളും.

കള ഒരു ഗംഭീര തിയ്യേറ്റർ എക്സ്പീരിയൻസ് ആണ്. ഒരുപാട് രോഹിത് ബ്രില്ല്യൻസുകൾ നിറഞ്ഞ ഗംഭീര ദൃശ്യാനുഭവം.

(അഭിപ്രായം തികച്ചും വ്യക്തിപരം )

-വൈശാഖ്.കെ.എം
Kala - അധികാരബോധവും പണക്കൊഴുപ്പും മാത്രം കൈമുതലായുള്ളവന്റെ അഹന്തയെ തന്റെ എരിയുന്ന പകയിൽ ചുട്ടെരിക്കുന്ന പാവപ്പെട്ടവന്റെ പോരാട്ടത്തിന്റെ അതിഗംഭീര ദൃശ്യാനുഭവം. Raw-Wild -Blood. Kala - അധികാരബോധവും പണക്കൊഴുപ്പും മാത്രം കൈമുതലായുള്ളവന്റെ അഹന്തയെ തന്റെ എരിയുന്ന പകയിൽ ചുട്ടെരിക്കുന്ന പാവപ്പെട്ടവന്റെ പോരാട്ടത്തിന്റെ അതിഗംഭീര ദൃശ്യാനുഭവം. Raw-Wild -Blood. Reviewed by on 09:08 Rating: 5

2 comments:

Powered by Blogger.