പ്രണയം അക്ഷരങ്ങളോടാവട്ടെ

  അക്ഷരങ്ങളെ പ്രണയിക്കൂ, അവരിലൂടെ ഓർമ്മകളുടെ കെട്ടുമാറാപ്പിൽ ബന്ധനസ്ഥരായവരെ സ്വതന്ത്രരാക്കൂ. പേടിപ്പെടുത്തുന്ന ഇരുതല മൂർച്ഛയുള്ള വാളുകളേക്കാൾ പതിന്മടങ് ശക്തിയുണ്ട് ഭംഗിയേറെയുള്ള അക്ഷരങ്ങൾക്ക്. തൂലികയെ പടവാളാക്കിയവന്റെ വാക്കുകളെ ഏതൊരാസുര ശക്തിയും അങ്ങറ്റം ഭയക്കും. അതിനെ തളയ്ക്കാൻ ഏതറ്റം വരേയും അവര് പോകും അത്രയേറെ ശക്തിയുണ്ട് അക്ഷരങ്ങൾക്ക്. രക്തം മണക്കുന്ന പിച്ചാത്തിയും കോടാലിയും കൈകളിൽ വെച്ച് തരുന്നവന് നേരെ അരിശത്തോടെ മുഖം തിരിക്കൂ.... പേനയും കടലാസും നമുക്ക് നേരെ നീട്ടുന്ന കരങ്ങളെ പുഞ്ചിരിയോടെ ചേർത്ത് പിടിക്കൂ. അക്ഷരങ്ങളേക്കാൾ മനോഹരമായൊരായുധം വേറെയില്ല. ചിന്നിച്ചിതറി കിടക്കുന്ന അവയെ ചേർത്ത് നിർത്തിയാൽ ഉണ്ടാവുന്ന ശോഭയോളം വരില്ല പാർവണേന്ദുവിൻ പ്രഭയ്ക്ക് പോലും. പ്രണയം അക്ഷരങ്ങളോടാവട്ടെ.

വൈശാഖ്.കെ.എം 
പ്രണയം അക്ഷരങ്ങളോടാവട്ടെ പ്രണയം അക്ഷരങ്ങളോടാവട്ടെ Reviewed by on 01:43 Rating: 5

No comments:

Powered by Blogger.