ഡിപ്രഷൻ
ഡിപ്രഷൻ
ഡിപ്രഷൻ പലതരത്തിൽ ഉണ്ട് എന്നുള്ളതാണ് ശരിയായ കാര്യം.. നമ്മുടെ കാരണങ്ങളും ചിന്തകളും പോലിരിക്കും അത് നമ്മിലുണ്ടാക്കുന്ന ഫലങ്ങളും...
എനിക്കനുഭവമുണ്ട്, അല്ലേൽ അനുഭവിച്ചുകൊണ്ടിരിക്കുന്നു. ആ സാഹചര്യത്തിലൂടെ കടന്നു പോയൊരാളാണ്..... അല്ലേൽ പൊക്കോണ്ടിരിക്കുന്ന ഒരാളാണ്. സ്വയം വിചാരിച്ചാലെ അതിൽ നിന്നും രക്ഷപ്പെടാൻ സാധിക്കൂ.
നമ്മുടെ Menatalist ആദി ഒക്കെയില്ലേ..
അദ്ദേഹമൊക്കെ അങ്ങനെ രക്ഷപ്പെട്ടു വന്നതാണ് എന്ന് കേട്ടിട്ടുണ്ട്.
മനസ്സിനും ശരീരത്തിനും control ഒന്നായിരിക്കില്ല you losses control over yourselves.
പനി പോലെ പറഞ്ഞു കളയുന്ന ഒന്നാണിത്.. ഒരാൾക്ക് മാനസിക പ്രശ്നം ഉണ്ടെന്നു പറയുമ്പോൾ നമ്മുടെ നാട്ടിൽ പൊതുവിൽ പറയുക അവനു വട്ടാണ്, മഞ്ഞ കാർഡ് ഉള്ളവനാണ്....എന്നൊക്കെയാണല്ലോ.... അതൊക്കെയാണ് പ്രശ്നം.
ആരും കേൾക്കാൻ ഉണ്ടാവില്ല.... കാരണം ആരേലും ഡിപ്രഷൻ ഉണ്ടെന്ന് പറഞ്ഞാൽ നമ്മൾ പലരും കാര്യമാക്കാറില്ല.... 2 ദിവസം കഴിയുമ്പോൾ ശരിയാകും എന്ന് പറഞ്ഞ് അതിനെ നിസ്സാരമായി കാണും. ഒരു പക്ഷേ ആരേലും അവരുടെ പ്രശ്നങ്ങൾ ഒക്കെ കേൾക്കാനുണ്ടെങ്കിൽ ഈ പ്രശ്നം ഉണ്ടാകില്ല. they could survive.... ഇങ്ങനുള്ളവർക്ക് suicide ടെൻഡൻസി ഭയങ്കരമായിരിക്കും എന്നത് മറക്കരുത്.
ഇനി അഥവാ അവന്റെ വിഷമങ്ങൾ ആരെങ്കിലും കേട്ടാലും കേട്ടവർ സമാധാനിപ്പിക്കാൻ ആണേലും പറയുന്നത് ഇതൊക്കെ ഒരു പ്രശ്നമാണോ ഞാനൊക്കെ വന്നത് വെച്ച് നോക്കുമ്പോൾ ഇതൊക്കെ ചെറുത് എന്നാണ്.
മറ്റുള്ളവന്റെ മനസ്സിൽ വലുത് എന്ന് തോന്നുന്നത് കാഴ്ച്ചക്കാരന് എന്നും ചെറുത് ആണ് അത് തന്നെയാണ് പ്രശ്നവും.
പലരും പറയും വീട്ടുകാരെക്കുറിച്ച് ഓർക്കണം ജീവിതം തുലയ്ക്കരുത് എന്നൊക്കെ പക്ഷേ അവര് മനസ്സിലാക്കാത്ത ഒന്നുണ്ട് ടെൻഷൻ രൂപാന്തരപ്പെട്ട് ഡിപ്രഷൻ ആയി മാറി കഴിഞ്ഞാൽ പിന്നെ മറ്റൊന്നും തലയിൽ കയറില്ല, അല്ലേൽ ചിന്തിക്കാൻ സാധിക്കില്ല നമ്മുടെ കൈയ്യിൽ ആയിരിക്കില്ല നമ്മുടെ കണ്ട്രോൾ എന്ന് സാരം.
അല്ലേൽ ഒരു കേൾവിക്കാരനായിരുന്ന് നമ്മുടെ പ്രശ്നങ്ങൾ എത്രത്തോളം നമുക്ക് വലുതാണ് എന്ന് മനസ്സിലാക്കി നമ്മളെ സഹായിക്കാൻ ഒരാൾ വേണം.... മാനസികമായി താങ്ങി നിർത്താൻ. അത് ഉണ്ടാവുന്നില്ല. നൂറിൽ ഒരെണ്ണം ഒക്കെയാണ് അങ്ങനെ ഉണ്ടാവുന്നത് വളരെ റെയർ ആണ്. പിന്നെ ഈ ഡിപ്രഷൻ ഉള്ളവർ എന്ന് പറയുമ്പോൾ പലർക്കും ഒരു ചിന്തയുണ്ട് അവര് എപ്പോഴും മൂഡ് ഓഫ് ആയി ഇരിക്കുന്നവർ ആയിരിക്കുമെന്ന് അത് ശുദ്ധ മണ്ടത്തരമാണ്.... എപ്പോഴും സെന്റി അടിച്ച് ഇരിക്കുന്നവർ ഒന്നും ആവില്ല എല്ലാരേയും പോലെ കളിച്ചു ചിരിച്ചു നടക്കുന്നവർ ആയിരിക്കും മിക്കതും. ഒരാളെ പൂർണ്ണമായും മനസ്സിലാക്കാൻ മറ്റൊരാൾക്ക് കഴിഞ്ഞാൽ ഒരു പരിധിവരെ ഈ പ്രശ്നങ്ങൾ ഒഴിവാക്കാം. അങ്ങനെ ഏറ്റവും അടുത്ത കൂട്ടുകാർക്ക് പോലും പറ്റുന്നില്ല എന്നതാണ് വാസ്തവം. ഉദാഹരണത്തിന് ഒരാളുടെ ഡിപ്രഷന് കാരണം അയാളുടെ പ്രണയമാണേൽ കാണുന്നവന് അത് ചെറിയ കാര്യമാണ്.... പുച്ഛമാണ്. അത് മനസ്സിലാക്കി അവൻ ആഗ്രഹിക്കുന്ന രീതിയിൽ മാനസിക പിന്തുണ നൽകാൻ ആളുകൾ കാണില്ല. ഉപദേശികൾ ആയിരിക്കും കൂടുതലും.
പലരും പറയും മനസ്സിൽ ഉള്ളത് പൂഴ്ത്തി വെച്ചാൽ ആരും അറിയില്ലെന്ന് അയാളെ മനസ്സിലാക്കുന്ന അങ്ങനെ ഒരു കേൾവിക്കാരൻ ഉണ്ട് എന്ന് തോന്നിയാൽ തീർച്ചയായും അയാൾ പറഞ്ഞിരിക്കും. അയാളെ മനസ്സിലാക്കുന്ന ഒരാൾ എന്ന് അയാൾക്ക് ബോധ്യമായാൽ മാത്രം. ഒരു ചടങ്ങിന് വേണ്ടി കേൾക്കാൻ ഇരിക്കുന്നതോ ഇവിടെ പറഞ്ഞത് മറ്റുള്ള സ്ഥലത്ത് പറയുന്ന സ്വഭാവമോ ഉണ്ടേൽ ആരും ഒന്നും തുറന്ന് പറഞ്ഞെന്ന് വരില്ല.
ഓപ്പൺ ആയി പറഞ്ഞാൽ ഞാൻ ജീവിതത്തിൽ ഒരുപക്ഷേ ഏറ്റവും കൂടുതൽ ചിന്തിച്ചിട്ടുള്ളത് ആത്മഹത്യയെക്കുറിച്ചായിരിക്കും. ഡിപ്രഷന്റെ പല സ്റ്റേജിലൂടെയും കടന്നു പോയിട്ടുണ്ട് പൊക്കോണ്ടിരിക്കുന്നു. നമ്മൾ പലരുടേയും കാര്യങ്ങൾ കേട്ടിട്ട് കൂടെ നിന്നിട്ടുണ്ട് നിൽക്കുന്നു. സ്വന്തം കാര്യം മറന്ന് നിന്നിട്ടുണ്ട്. മറ്റുള്ളവരുടെ നമുക്ക് ചെറുത് എന്ന് തോന്നുന്ന വിഷമങ്ങൾ / പ്രശ്നങ്ങൾ പോലും നമ്മുടെ പ്രശ്നം /വിഷമം എന്ന രീതിയിൽ ആണ് കൈകാര്യം ചെയ്യാറുള്ളത്. (ഒരിക്കലും സ്വയം പൊങ്ങി പറയുകയല്ല ഇങ്ങനെ ഒരു അവസ്ഥയിലൂടെ പലപ്പോഴും കടന്നു പോകുന്നത് കൊണ്ട് ആ അവസ്ഥയെപ്പറ്റി നന്നായി അറിയാം) പക്ഷേ സ്വന്തം കാര്യത്തിൽ അങ്ങനെ ഷെയർ ചെയ്യാൻ ഒരാൾ ഇല്ല എന്നതാണ് വാസ്തവം. ഏറ്റവും ബെസ്റ്റ് എന്ന് പറയപ്പെടുന്ന കൂട്ടുകാരെപ്പോലും ഒരു നല്ല കേൾവിക്കാരായോ മറ്റോ തോന്നിയിട്ടില്ല. മറ്റെല്ലാ കാര്യങ്ങൾക്കും സ്വയം മറന്ന് അവര് എന്തിനും ഓടിയെത്തും അത് എല്ലായിടത്തും അങ്ങനാണ്.... പക്ഷേ ഈയൊരു കാര്യത്തിൽ എല്ലാവരും കേൾവിക്കാരാകുന്നത് നമ്മൾ ഇത് പറയുന്നത് കൊണ്ട് കേൾക്കണമല്ലോ എന്ന് വിചാരിച്ചു കൊണ്ടാണ്. ക്ഷമ പലർക്കും ഇല്ല എന്നതാണ് പ്രശ്നം പിന്നെ ഈ പറഞ്ഞത് പോലെ ഇതൊക്കെ ഒരു പ്രശ്നമാണോ അല്ലേൽ വിഷമമാണോ നിനക്ക് വട്ടാണോ എന്ന മറുചോദ്യം ആണ് മിക്കപ്പോഴും വരുന്നത്... അല്ലേൽ ഉപദേശം. അല്ലാതെ നമ്മൾ ആഗ്രഹിക്കുന്ന ആ ഒരു മെന്റൽ സപ്പോർട്ട് ഉണ്ടല്ലോ അത് കിട്ടാറില്ല. എങ്ങനെ മുന്നോട്ട് പോകുന്നു എന്ന് ചോദിച്ചാൽ വ്യക്തമായ ഒരു ഉത്തരമില്ല. സ്വയം എങ്ങനേയോ ഓരോ സ്റ്റേജും തരണം ചെയ്ത് പോകുന്നു.... ഇനിയങ്ങോട്ട് എങ്ങനെ എന്നതിനും ഉത്തരമില്ല. ആരുടെയൊക്കെയോ പ്രാർത്ഥനകളുടെ ഫലം എന്ന് പറയാനാണ് ഇഷ്ടം. കൂട്ടുകാർ ഒക്കെ ഒരുപാട് ഉണ്ടായിട്ടൊന്നും ഈ കാര്യത്തിൽ കാര്യമില്ല, അർത്ഥമില്ല. ഈയൊരു കാര്യത്തിൽ നമ്മളെ മനസ്സിലാക്കുന്നവർ ദുർല്ലഭമായിരിക്കും.ആരേയും കുറ്റം പറയാൻ പറ്റില്ല സ്വന്തം കാര്യങ്ങൾക്ക് വേണ്ടി സമയം കിട്ടാതെ ഓടുന്നവരാണ് ഇന്ന് മിക്കവരും. ആ തിരക്കിൽ മറ്റുള്ളവനെ ശ്രദ്ധിക്കാൻ സമയം കിട്ടിയെന്ന് വരില്ല.
പറഞ്ഞു വന്നത് നമുക്ക് ചെറുത് എന്ന് തോന്നി നമ്മൾ നിസ്സാരവത്കരിക്കുന്ന മറ്റുള്ളവന്റെ പല പ്രശ്നങ്ങൾക്കും അവന്റെ /അവളുടെ ജീവന്റെ വിലയുണ്ട് എന്ന് മനസ്സിലാക്കാൻ പഠിക്കണം. ഒരു ഉപദേശിയുടെ റോൾ എടുത്തണിയാതെ.... പ്രശ്നങ്ങളെ ചെറുതായി കാണാതെ ആത്മാർത്ഥമായി മനസ്സുകൊണ്ടും അല്ലാതേയും (ഉള്ളുകൊണ്ടും പുറമെ കൊണ്ടും) അവരെ ചേർത്ത് പിടിക്കാൻ ശ്രമിക്കണം. അവരുടെ പ്രശ്നങ്ങൾ നിങ്ങളുടേതും കൂടെയാണ് എന്ന രീതിയിൽ വേണം കാണാൻ. വെറുതേ ഒരു കേൾവിക്കാരനായി വെറുമൊരു പേരിന് ഇരിക്കാതെ.... ഒരു ഉപദേശിയാകാതെ നിങ്ങളുടെ പ്രിയപ്പെട്ടവർക്കൊപ്പം അവരെ ചേർത്ത് പിടിച്ച് അവരെ മനസ്സിലാക്കി നിൽക്കാൻ നിങ്ങൾക്ക് പറ്റിയാൽ ആ ജീവൻ സുരക്ഷിതമാണ്. ചികിത്സയേക്കാൾ അവർക്ക് ഫലം ചെയ്യുന്നത് ഇത്തരം സപ്പോർട്ട് ആയിരിക്കും. (ചികിത്സ വേണ്ട എന്നല്ല) ഒന്നിനേയും വില കുറച്ച് കാണാതിരുന്നാൽ മതി. ഓരോ ജീവനും വിലപ്പെട്ടതാണ്. തിരക്കുകൾ മാറ്റി വെച്ച് ചേർത്തു പിടിക്കാം നമ്മുക്ക് പ്രിയപ്പെട്ടവരെ.
-വൈശാഖ്.കെ.എം
ഡിപ്രഷൻ
Reviewed by
on
11:50
Rating:

No comments: