ഓർമ്മതൻ താളിലെ അക്ഷരപ്പൂവുകൾ
മനസ്സിന്റെ ഒരു കോണിൽ പൊടിപിടിച്ചാണേലും വജ്രശോഭയോടെ മായാതെ കിടക്കുന്ന ഓർമ്മതൻ താളുകളിലേക്ക് ഏകനായ് ഒരു യാത്ര നടത്തി നോക്കണം.... ഓരോ ഏടുകൾ മറച്ചു നോക്കുമ്പോഴും തെളിഞ്ഞു വരുന്ന അക്ഷരങ്ങൾക്ക് പൂക്കളുടെ സൗരഭ്യവും ഭംഗിയുമാണ്.... നീലനിശീഥിനിയ്ക്ക് കൂട്ടായി വിരിഞ്ഞു വരുന്ന നിശാപുഷ്പത്തിനെപ്പോൽ മനം മയക്കുന്ന അതിമനോഹരമായ കാഴ്ച്ചയാണ് തെളിഞ്ഞു വരുന്ന അക്ഷരങ്ങൾ.... അവയുടെ ഇതളുകളാണ് മധുരവും കയ്പ്പും നിറഞ്ഞ സ്മൃതിപഥം.
ഗൃഹാതുരത്വത്തിന് ആദ്യ വേനൽമഴയ്ക്ക് മാറ്റുകൂട്ടി പൊഴിഞ്ഞു വീഴുന്ന ആലിപ്പഴത്തോളം മാധുര്യമുണ്ട് ഒരുപക്ഷേ അതിനേക്കാൾ.
ഓർമ്മകൾക്കെന്ത് സുഗന്ധം. ❤️
ഓർമ്മതൻ താളിലെ അക്ഷരപ്പൂവുകൾ
Reviewed by
on
23:32
Rating:

No comments: