രോഹിത് ഗുരുനാഥ് ശർമ്മ
സച്ചിൻ ടെണ്ടുൽക്കർ എന്ന ക്രിക്കറ്റ് ദൈവത്തിന് ശേഷം ഏതേലും ഒരു ക്രിക്കറ്റർക്ക് അടിമപ്പെട്ടിട്ടുണ്ടേൽ അല്ലേൽ ഏതേലും ഒരു ക്രിക്കറ്ററോട് അന്ധമായി ആരാധന തുടങ്ങിയിട്ടുണ്ടേൽ അത് ദേ ഈ മഹാരാഷ്ട്രക്കാരൻ ചെറുപ്പക്കാരന് മുൻപിലാണ്. കഴിഞ്ഞ ജനറേഷനിലെ ഹീറോ സച്ചിൻ ആയിരുന്നേൽ ഈ ജനറേഷനിൽ അത് രോഹിത് ആണ്. സച്ചിന്റെ വിരമിക്കലിന് ശേഷം ക്രിക്കറ്റിനോടുണ്ടായ അകൽച്ച തീർത്ത കളിക്കാരൻ.
പ്രതിഭയുടെ ധാരാളിത്തം.... അലസത കൊണ്ട് കരിയർ കളഞ്ഞു കുളിക്കുന്നവൻ.... നീലക്കുറിഞ്ഞി പൂക്കുന്നത് പോലെ കളിക്കുന്നവൻ.... കരിയറിന്റെ തുടക്കത്തിൽ ഇത്രയധികം പഴികേട്ട മറ്റൊരു കളിക്കാരൻ വേറെയില്ല. ജന്മനാ ടാലന്റഡ് ആണ് എന്ന് പലരും പറഞ്ഞപ്പോഴും ആ ചെറുപ്പക്കാരൻ പറഞ്ഞു "ടാലന്റഡ് ബാറ്റ്സ്മാൻ എന്ന് എന്നെ വിളിക്കാതിരിക്കൂ ഞാൻ എല്ലാം നേടിയെടുത്തത് നന്നായി കഠിനാധ്വാനം ചെയ്തു തന്നെയാണ്" പക്ഷേ ആരും അത് മുഖവിലക്കെടുത്തില്ല അയാള് എങ്ങനെയൊക്കെ കളിച്ചാലും ആളുകൾക്ക് അയാൾ മടിയനും അലസനുമായിരുന്നു. ഒരു കാര്യം സത്യമാണ് തന്റെ ക്രിക്കറ്റ് കരിയറിന്റെ തുടക്കം മുതൽ അദ്ദേഹം കുറച്ചൂടെ ഊർജ്ജസ്വാലനായിരുന്നേൽ ഇന്ന് റേക്കോർഡുകളുടെ കാര്യത്തിൽ കോഹ്‌ലിയേക്കാൾ എത്രയോ മുകളിൽ ആകുമായിരുന്നു ഈ ചെറുപ്പക്കാരന്റെ സ്ഥാനം.
ആരാലും അവഗണിക്കപ്പെട്ട വെറുമൊരു ബൗളർ എന്ന നിലയിൽ ഒതുങ്ങി കഴിഞ്ഞിരുന്ന രോഹിത് ഇന്ന് കാണുന്ന ഹിറ്റ്മാൻ ആയതിന് പിന്നിൽ രണ്ട് കൂട്ടരുണ്ട് അദ്ദേഹത്തിന്റെ ബാറ്റിംഗ് പാടവം കണ്ടുപിടിച്ചു പുറത്ത് കൊണ്ട് വന്ന അദ്ദേഹത്തിന്റെ ഗുരുവും പിന്നെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും മകന് ഉറച്ച പിന്തുണയുമായി നിന്ന അച്ഛൻ ഗുരുനാഥ് ശർമ്മയും കുടുംബവും. സച്ചിനോടും സെവാഗിനോടുമുള്ള കടുത്ത ആരാധനയായിരുന്നു രോഹിത് എന്ന വലം കൈയ്യൻ ബൗളറുടെ അടിത്തറ.
ഭക്ഷണത്തിന് പോലും വകയില്ലാത്ത ഒരു കുടുംബത്തിൽ ജനിച്ച കുട്ടിയാണ് ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന ക്രിക്കറ്റുകളിക്കാരനായി മാറിയത്.... "പഠിക്കുന്ന കാലത്ത് എനിക്ക് കിട്ടിയ ഒരു സ്‌കോളർഷിപ്പ് ഇല്ലായിരുന്നെങ്കിൽ ഇന്ന് നിങ്ങളുടെ രോഹിത് ഇല്ല" ഇത് അദ്ദേഹം ഒരു ഇന്റർവ്യൂവിൽ പറഞ്ഞ വാക്കുകളാണ്. അതിൽ നിന്നും മനസ്സിലാക്കാം എത്രത്തോളം കഷ്ടപ്പാടിൽ നിന്നുമാണ് രോഹിത് വന്നിട്ടുള്ളത് എന്ന്.
കീ കൊടുത്താൽ ഓടുന്ന പാവകളെപ്പോലെയാണ് റൈനയും, ജഡേജയും, കോഹ്‌ലിയും എല്ലാം ഗ്രൗണ്ടിൽ പറന്നു നടക്കുന്നത് എന്നാൽ രോഹിത്തിന്റെ ശരീരഭാഷ അവരിൽ നിന്നും വളരെ വ്യത്യസ്ഥമാണ് അയാളുടെ നിൽപ്പും ഭാവവും കണ്ടാൽ ഒരിക്കലും പറയില്ല അയാൾ ഒരു പേമാരിയാണെന്ന് അത് അനുഭവിച്ചു തന്നെ അറിയേണ്ട കാര്യമാണ്.... അയാൾ വിശ്വരൂപം പൂണ്ടാൽ പിടിച്ചു കെട്ടാനാകാത്ത കൊടുങ്കാറ്റിന്റെ ശക്തിയാണ് അയാൾക്ക്.... അത് പലപ്പോഴായി ക്രിക്കറ്റ് ലോകം അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്.
കരിയറിന്റെ തുടക്കം മുതൽ നിർഭാഗ്യം വിടാതെ പിൻകൂടിയ ഒരു കളിക്കാരനാണ് രോഹിത് രാജ്യത്തിന് വേണ്ടിയുള്ള കരിയറിലെ ആദ്യ മത്സരത്തിൽ കളത്തിലിറങ്ങിയിട്ടും ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചില്ല.... അന്നത്തെ ശോഭിച്ചിരുന്ന പ്രതിഭകൾക്ക് മുന്നിൽ മങ്ങിപ്പോയ രത്നം അതായിരുന്നു രോഹിത്.... വാലറ്റക്കാർക്കൊപ്പം ബാറ്റ് ചെയ്യാൻ അവസരം നോക്കിയിരിക്കുന്ന ഒരു കളിക്കാരൻ. കൺസിസ്റ്റൻസിയുടെ പേരിൽ പ്രമുഖരടക്കം പലരുടേയും പുച്ഛത്തിനും കളിയാക്കലുകൾക്കും ബലിയാടാകേണ്ടി വന്നിട്ടുണ്ട് പലപ്പോഴും രോഹിത്തിന്..... പക്ഷേ അതുകൊണ്ടൊന്നും ആ ചെറുപ്പക്കാരൻ തളർന്നില്ല..... ഒരു സിനിമ ഡയലോഗ് കടമെടുത്താൽ "മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയാനകമായിരുന്നു".
ഇന്ത്യൻ ക്രിക്കറ്റിന് കിട്ടാക്കനിയായിരുന്ന പല കാര്യങ്ങളും ബിസിസിഐയുടെ ഷെൽഫിൽ എത്തിച്ച ലോകം കണ്ട ഏറ്റവും മികച്ച ക്യാപ്റ്റൻമാരിൽ ഒരാളായ സാക്ഷാൽ മഹേന്ദ്ര സിംഗ് ധോണി രോഹിത്തിലെ അസാമാന്യ പ്രതിഭയെ തിരിച്ചറിഞ്ഞത് കൊണ്ടാകണം 2013ൽ വാലറ്റക്കാരന്റെ റോളിൽ കിടന്നിരുന്ന രോഹിത്തിനെ ഓപ്പണർ സ്ഥാനത്തേക്ക് ഉയർത്തി കൊണ്ട് വന്നത്..... ആ തീരുമാനത്തെ പലരും പുച്ഛത്തോടെ കണ്ടവർ അറിഞ്ഞിരുന്നില്ല അവര് കാണാൻ പോകുന്നതാണ് യഥാർത്ഥ പൂരം എന്ന്. സച്ചിൻ - ഗാംഗുലി, സച്ചിൻ - സെവാഗ് എന്നിവരെപ്പോലെ ലോകം കണ്ട ഏറ്റവും മികച്ച ഒരു ഓപ്പണിങ് കൂട്ടുകെട്ടിന് അവിടെ തുടക്കം കുറിച്ചു... രോഹിത് - ധവാൻ കൂട്ടുകെട്ട്..... ധവാനെ മാറ്റി ചിന്തിച്ചാൽ പോലും ആരും ഇന്ന് രോഹിത്തിനെ ഓപ്പണിംഗ് സ്ഥാനത്ത് നിന്ന് മാറ്റുന്നത് സ്വപ്നത്തിൽ പോലും ചിന്തിക്കില്ല.... കാരണം ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച ഓപ്പണർ ആണ് രോഹിത്.
ആ ചിന്താഗതിയിലേക്ക് ആളുകൾ ചുമ്മാ അങ്ങ് മാറി വന്നതല്ല.... രോഹിത് ശർമ്മയുടെ ബാറ്റിൽ നിന്നും പിറന്ന അത്ഭുതങ്ങളാണ് അതിന് കാരണം.... ദൈവം കാലെടുത്തു വെച്ച 200 എന്ന മാന്ത്രികമായ വ്യക്തിഗത സ്കോറിലേക്ക് പിന്നീട് നടന്നു കയറിയത് സെവാഗ് ആയിരുന്നു അതിന് ശേഷം ആ മാന്ത്രിക സംഖ്യ മറ്റുള്ള ഇന്ത്യൻ താരങ്ങൾക്ക് അപ്രാപ്യമായിരുന്നു.... അങ്ങോട്ട് ഈ ചെറുപ്പക്കാരൻ പൂ പറിക്കുന്ന ലാഘവത്തോടെ ലോകത്തെ ഞെട്ടിച്ച് നടന്നു കയറിയത് ഒന്നും രണ്ടും തവണയല്ല മൂന്ന് തവണയാണ്..... ഇപ്പോഴും പല ടീമുകളും മുക്കിയും മൂളിയും കടക്കുന്ന ഒരു കടമ്പയുണ്ട് ടീം സ്കോർ 250 റൺസ് കടത്തുക എന്നത്.... അവിടെയാണ് ഈ ചെറുപ്പക്കാരൻ ഒറ്റയ്ക്ക് 264 റൺസ് അടിച്ചെടുത്ത്..... പലരും അത്ഭുതത്തോടെ സ്വപ്നത്തിൽ എന്നോണം കണ്ടു തീർത്ത മാച്ച്.....
200 എന്ന മാന്ത്രിക സംഖ്യ രോഹിത് ആദ്യം താണ്ടിയത് സാക്ഷാൽ ഓസ്ട്രേലിയയോടാണ് എന്നത് അതിന്റെ തിളക്കം വർധിപ്പിക്കുന്നു 2013 നവംബർ രണ്ടാം തിയ്യതി ഇന്ത്യക്കാരെപ്പോലെ തന്നെ ഓസ്ട്രേലിയക്കാരും ഒരിക്കലും മറക്കില്ല..... 158 ബോളുകളിൽ നിന്ന് 16 സിക്ക്സുകളും 12 ഫോറുകളുമായി രോഹിത് നേടിയത് 209 റൺസ് ആണ്.... അനവധി റെക്കോർഡുകൾ പിറന്ന മത്സരത്തിൽ ബോളുമായി വന്ന സകല ഓസ്ട്രേലിയൻ ബൗളർമാരും രോഹിത്തിന്റെ ബാറ്റിന്റെ ചൂട് വേണ്ടുവോളം അറിഞ്ഞു.... ബാംഗ്ലൂർ ചിന്ന സ്വാമി സ്റ്റേഡിയത്തിൽ പതിനായിരങ്ങളെ സാക്ഷി നിർത്തി ആ ചെറുപ്പക്കാരൻ ഒരു പേമാരിയായ് പെയ്തിറങ്ങി.... പക്ഷേ അന്നും വിമർശകർ പറഞ്ഞു കൊണ്ടിരുന്നു ചെറിയ ഗ്രൗണ്ട് ആണ് അതൊക്കെ ആർക്കും അടിക്കാം.....
അടുത്ത ഊഴം ശ്രീലങ്കയ്ക്ക്..... 2014 നവംബർ 13.... ലോക ക്രിക്കറ്റിൽ ആർക്കും എത്തിപ്പിടിക്കാൻ സാധിക്കാത്ത ഉയരത്തിൽ രോഹിത് തങ്കലിപികളാൽ ഒരു അതിമനോഹര കാവ്യം രചിച്ചു.... ലോകത്തിൽ ഏകദിന ക്രിക്കറ്റിൽ ഒരു താരം നേടുന്ന ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ രോഹിത് തന്റെ പേരിൽ ചേർത്തു..... വെറും 173 പന്തുകളിൽ നിന്നും 9 സിക്ക്സ്സുകളുടേയും 33 ഫോറുകളുടേയും അകമ്പടിയോടെ രോഹിത് നേടിയത് 264 റൺസ് ആയിരുന്നു.... ഇപ്പോഴും ഒരു ടീം മൊത്തത്തിൽ വിചാരിച്ചാലും ഒരുപാട് കഷ്ടപ്പെടേണ്ടി വരുന്നൊരു സ്കോർ.... അയാൾക്ക് പക്ഷേ അത് വെറും അക്കങ്ങളായിരുന്നു..... നാല് റൺസിൽ നിൽക്കുമ്പോൾ അദ്ദേഹത്തിന്റെ വിട്ടുകളഞ്ഞതിൽ ആയിരിക്കും ശ്രീലങ്കൻ ക്രിക്കറ്റ് ഇന്ന് ഏറ്റവും കൂടുതൽ വിഷമിക്കുന്നത് കാരണം അതിന് ശേഷം കൊടുങ്കാറ്റായി മാറിയ ആ മനുഷ്യൻ ഇന്നും അവരുടെ ഉറക്കം കെടുത്തുന്നു..... ആദ്യത്തെ 100 റൺസ് 100 ബോളിൽ ആയിരുന്നു എടുത്തത് എങ്കിൽ പിന്നീടുള്ള 164 റൺസ് അടിച്ച് എടുത്തത് വെറും 73 പന്തുകളിൽ നിന്നാണ്..... എല്ലാ കളിക്കാരും കളി തുടങ്ങി 50 ഓവർ അടുക്കുമ്പോഴേക്കും കുഴങ്ങി ഒരു വഴിക്ക് ആകുകയാണ് ചെയ്യാറ് പക്ഷേ ഈ മനുഷ്യന്റെ കാര്യത്തിൽ അത് നേരെ തിരിച്ചാണ് ക്രീസിൽ നിൽക്കുന്നതിന് അനുസരിച്ച് ആ മനുഷ്യൻ തന്റെ താണ്ഡവത്തിന്റെ വേഗത കൂട്ടുകയാണ് ചെയ്യുന്നത്.... ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയങ്ങളിൽ ഒന്നായ ഈഡൻ ഗാർഡൻസിൽ നിന്നുമാണ് ഈ മനുഷ്യൻ പുഷ്പം പോലെ ലങ്കൻ മർദ്ദനം നടത്തി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്..... വിമർശകർ പോലും അഭിനന്ദനങ്ങൾ കൊണ്ട് മൂടിയ ഇന്നിംഗ്സ്.
2017 ഡിസംബർ 13 മൊഹാലി.... ഇത്തവണയും എതിരാളികൾ ശ്രീലങ്ക.... 153 പന്തുകളിൽ നിന്ന് 12 സിക്ക്സ്സുകളും 13 ഫോറുകളും അടക്കം രോഹിത് അടിച്ചു കൂട്ടിയത് 208 റൺസ്.... തന്റെ പേരിൽ കുറിച്ചത് മൂന്നാമത്തെ ഡബിൾ ഹൺഡ്രഡ്..... ലങ്കൻ മർദ്ദകൻ എന്നൊരു പേരും വീണു.....
അപ്പോഴും വിരോധികൾ കുരയ്ക്കൽ നിർത്തിയില്ല..... കൺസിസ്റ്റൻസിയില്ല നീലക്കുറിഞ്ഞി പൂക്കുന്നത് പോലെ എപ്പോഴെങ്കിലും കളിച്ചാലായി..... അവന് സെറ്റ് ആവാൻ ഒരുപാട് ബോളുകൾ വേണം.... തുടക്കത്തിൽ ഉറക്കം തൂങ്ങി കളിച്ച് ഒരുപാട് ബോളുകൾ വേസ്റ്റ് ആക്കുന്നു.... ഈ വാദങ്ങൾ പലരും ശരി വെച്ചു പക്ഷേ അപ്പോഴും ആ ചെറുപ്പക്കാരൻ മിണ്ടിയില്ല..... അവന്റെ മറുപടി മുഴുവൻ ആ ബാറ്റുകൊണ്ടായിരുന്നു..... 2019 വേൾഡ് കപ്പിലെ പാക്കിസ്ഥാൻ ആയിട്ടുള്ള മാച്ചും ഈയിടെ നടന്ന ന്യൂസീലൻഡ് ആയിട്ടുള്ള സീരീസിലെ സൂപ്പർ ഓവറും പല ഐപിഎൽ മാച്ചുകളും എല്ലാം ഈ പറഞ്ഞവർക്കുള്ള മുഖമടച്ചുള്ള പ്രഹരങ്ങളായിരുന്നു..... ഇതൊക്കെ ചെറിയ ഉദാഹരണങ്ങൾ മാത്രം.
2019 വേൾഡ് കപ്പിൽ ആ മനുഷ്യൻ അടിച്ചു കൂട്ടിയത് 5 സെഞ്ച്വറികളാണ്..... വേൾഡ് കപ്പിൽ 6 സെഞ്ച്വറികളുമായി സാക്ഷാൽ സച്ചിന് ഒപ്പം റെക്കോർഡ് പങ്കിടുന്നു.... ആ മനുഷ്യൻ പതറിയ സെമി ഫൈനലിൽ ഇന്ത്യ പരാജയപ്പെടുകയും ചെയ്തു..... വലിയ സ്‌കോറുകൾ പിന്തുടരുമ്പോൾ രോഹിത് വേഗം പുറത്തായാൽ ഇന്ത്യയുടെ പ്രതീക്ഷകൾ പകുതിയും അസ്തമിക്കാറാണ് പതിവ്..... നീണ്ട ഇന്നിങ്‌സുകൾ കളിക്കാനുള്ള കഴിവാണ് അദ്ദേഹത്തിന്റെ മറ്റൊരു പ്രത്യേകത ആ മനുഷ്യൻ നങ്കൂരമിട്ടു കഴിഞ്ഞാൽ ഏത് വലിയവൻ എത്ര വലിയ മാജിക്കൽ ഡെലിവറികളായി വന്നിട്ടും കാര്യമില്ല അതിന്റെയൊക്കെ സ്ഥാനം ബൗണ്ടറിക്ക് പുറത്തായിരിക്കും..... ബാറ്റിങ്ങിലെ അനായാസതയാണ് ആ മനുഷ്യന്റെ മറ്റൊരു പ്രത്യേകത..... ഓരോരുത്തരും ആരോഗ്യം മുഴുവനെടുത്ത് പന്ത് അടിച്ചകറ്റുമ്പോൾ കൂറ്റൻ സിക്ക്സ്സുകൾ പോലും ഈ മനുഷ്യൻ എത്ര സിമ്പിൾ ആയാണ് അടിക്കുന്നത്.... ഓരോ ഷോട്ടുകളും എന്ത് ഭംഗിയാണ് കാണാൻ....
സാക്ഷാൽ സെവാഗ് പറഞ്ഞൊരു കാര്യമുണ്ട് "ഒരുപക്ഷേ രോഹിത്തിന്റെ റെക്കോർഡുകൾ തകർന്നേക്കാം.... ചിലപ്പോൾ 300 റൺസ് വരെ നേടിയേക്കാം.... പക്ഷേ അതിനി നേടുന്നെങ്കിൽ രോഹിത്തിന് അല്ലാതെ മറ്റാർക്കും കഴിയുകയില്ല". ലോക ക്രിക്കറ്റിൽ അത്രത്തോളം ഉയരത്തിലാണ് ഇന്ന് രോഹിത്തിന്റെ സ്ഥാനം.
വേസ്റ്റഡ് ടാലന്റ് എന്ന് പറഞ്ഞ് രോഹിത്തിനെ പുച്ഛിച്ചവരിൽ സാക്ഷാൽ ഡിവില്ലിയേഴ്സ് മുതൽ ബോളിവുഡ് താരങ്ങൾ വരെയുണ്ട് കരൺ ജോഹാറൊക്കെ അതിലെ പ്രധാനിയാണ്. പക്ഷേ ആ വിമർശകരെല്ലാം ഇന്ന് ആ മനുഷ്യന്റെ ആരാധകരാണ് എന്നത് മറ്റൊരു സത്യം. ഒരു കണക്കിന് ആ വിമർശനങ്ങൾ ഒക്കെ നന്നായി എന്ന് വേണം പറയാൻ സച്ചിന്റെ ആരാധകനായ രോഹിത് അതിനെല്ലാം അദ്ദേഹത്തെപ്പോലെ തന്നെ മറുപടി കൊടുത്തത് ബാറ്റുകൊണ്ടായിരുന്നു.
ഇപ്പോഴും ഈ മനുഷ്യനെ ഇടതടവില്ലാതെ തലങ്ങും വിലങ്ങും കളിയാക്കുന്നവർ പലപ്പോഴും ഇദ്ദേഹത്തിന്റെ പേര് മറക്കുന്നു.....
"രോഹിത് ഗുരുനാഥ് ശർമ്മ"
ലോകത്തിലെ ഏറ്റവും പ്രഹരശേഷിയുള്ള വിനാശകാരിയായ ബാറ്റ്സ്മാൻ.....
നീലക്കുറിഞ്ഞി എന്നൊക്കെ കളിയാക്കുന്നവർ വിളിക്കുമെങ്കിലും ആ നീലക്കുറിഞ്ഞി പൂത്താൽ കണ്ട ജമന്തിയും തെച്ചിയും ഒക്കെ മാറി നിൽക്കേണ്ടി വരും. ഡെയിലി പൂക്കുന്ന പുഷ്പങ്ങൾ വർഷം മുഴുവൻ കിണഞ്ഞു ഉണ്ടാക്കിയെടുക്കുന്ന സൗരഭ്യത്തിന്റേയും സൗന്ദര്യത്തിന്റേയും ശോഭയുടെ ഇരട്ടി തിളക്കം വർഷത്തിൽ ഒരിക്കൽ മാത്രം പൂക്കുന്ന ഈ നീലക്കുറുഞ്ഞിക്കാണെന്ന് പലരും മറക്കുന്നു.... നീലക്കുറിഞ്ഞി പൂക്കുന്നത് അല്പം കൂടുതൽ സൗന്ദര്യത്തോടെയാണ്. അതുകൊണ്ട് നിങ്ങൾ ആ പേരിട്ട് തന്നെ വിളിക്കൂ.....
ഇദ്ദേഹത്തിന്റെ കാര്യത്തിൽ ഏതോ ഫുട്ബോൾ പ്രേമികളായ ആളുകൾ വെച്ച ഫ്ലെക്സിലെ വാചകമാണ് പലപ്പോഴും ഓർമ്മ വരാറുള്ളത്... "ഒരുങ്ങി വന്നാൽ ഒതുങ്ങി നിന്നോണം ഇല്ലേൽ ഒരുങ്ങി വരും ഒതുക്കി നിർത്താൻ"
ഒരു ബൗളറായി ക്രിക്കറ്റ് ജീവിതം തുടങ്ങിയ രോഹിത്തിന്റെ ബൗളിങ് കരിയറും മികച്ചതാണ്.... ഐപിഎൽ മാച്ചിലെ ഹാട്രിക് എല്ലാം അതിന് ഉദാഹരണം മാത്രം.
ഇന്ന് അദ്ദേഹത്തിന്റെ കവർ ഡ്രൈവുകൾക്കും അപ്പർകട്ടുകൾക്കും സ്ട്രൈറ്റ് ഡ്രൈവുകൾക്കും ഏറ്റവും മനോഹരമായ പുൾഷോട്ടുകൾക്കുമൊക്കെ ലോകമൊട്ടാകെ ആരാധകരേറെയാണ്.... ഒരുകാലത്ത് അദ്ദേഹത്തെ വിമർശിക്കാൻ മാത്രം വാ തുറന്നിരുന്ന കമന്റേറ്റർമാർ അടക്കം പലരും ഇന്ന് അദേഹത്തിനെ വാഴ്ത്തിപ്പാടുന്ന തിരക്കിലാണ്....
രോഹിത്തിന്റെ കരിയറിന്റെ തുടക്കത്തിൽ ക്രിക്കറ്റ് ദൈവം സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ ഒരു പ്രവചനം നടത്തിയിരുന്നു ഇവനാണ് എന്റെ പിൻഗാമി എന്ന് പറഞ്ഞ്.... അന്ന് പക്ഷേ ആരും അത് ചെവിക്കൊണ്ടില്ല... ദൈവത്തിന്റെ പ്രവചനം തെറ്റാനോ.... സെവാഗിന്റെ കാര്യത്തിലും കോഹ്‌ലിയുടെ കാര്യത്തിലുമെല്ലാംആ മനുഷ്യൻ പറഞ്ഞത് അതേപടി നടന്നത് പോലെ ഈ കാര്യവും സത്യമാകുന്നു.....
ക്യാപ്റ്റൻ എന്ന നിലയിലും പലരേക്കാളും പതിന്മടങ്ങ് മുന്നിലാണ് രോഹിത്.... കൂൾ ആയ ആറ്റിറ്റ്യൂടും.... കൃത്യമായ സമയങ്ങളിൽ ശരിയായ തീരുമാനങ്ങൾ എടുക്കാനുള്ള കഴിവും എല്ലാം അദ്ദേഹത്തെ വേറിട്ടു നിർത്തുന്നു.... ഐപിഎൽ മാച്ചുകളും ഇന്ത്യയുടെ നായകനായ മാച്ചുകളും എല്ലാം തന്നെ വലിയ ഉദാഹരണങ്ങളല്ലേ.....
സച്ചിന്റെ പ്രത്യേകതയെന്താ.... ലോകം കണ്ട മഹാനായ ക്രിക്കറ്റ് കളിക്കാരൻ എന്നതിലുപരി ഏറ്റവും നല്ല വ്യക്തിത്വങ്ങളിൽ ഒരാളാണ് അദ്ദേഹം.... അതേപാതയാണ് രോഹിത്തും പിന്തുടരുന്നത്.... സഹ കളിക്കാരോടുള്ള പെരുമാറ്റവും.... പ്രായത്തിന് മൂത്തവർക്ക് കൊടുക്കുന്ന വിലയും ബഹുമാനവും ആരാധകരോടുള്ള സമീപനവുമെല്ലാം രോഹിത് ശർമ്മയെന്ന മനുഷ്യനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥനാക്കുന്നു..... സച്ചിന് കിട്ടിയ വലിയ ആദരമായിരുന്നു മറ്റു രാജ്യങ്ങളിലെ ആളുകൾ പോലും കൊടുക്കുന്ന ബഹുമാനം.... അത് അതേപോലെ രോഹിത്തിനും കിട്ടുന്നുണ്ട്. അത് അദ്ദേഹത്തിന്റെ പെരുമാറ്റത്തിന്റെ ഗുണം കൊണ്ട് തന്നെയാണ്.... ഒരു മികച്ച കളിക്കാരൻ എന്നതിലുപരി ഒരു മികച്ച വ്യക്തിത്വത്തിനുടമ കൂടിയാണ് രോഹിത്. കുടുംബത്തിനോടുള്ള സ്നേഹത്തിന്റെ കാര്യത്തിലായാലും അദ്ദേഹം എല്ലാവരേക്കാളും ഒരുപടി മുൻപിലാണ് അച്ഛനമ്മമാരോട് ഉള്ള സ്നേഹവും ബഹുമാനവും റിതികയോടുള്ള പ്രണയവും സമൈറയോടുള്ള അച്ഛന്റെ സ്നേഹവും വാത്സല്യവും എല്ലാം നമ്മൾ പലപ്പോഴായും കണ്ടറിഞ്ഞിട്ടുള്ളതാണ്..... ഏവർക്കും മാതൃകയായ ഒരു മകനായും ഭർത്താവായും അച്ഛനായും സഹോദരനായും അദ്ദേഹം നിറഞ്ഞു നിൽക്കുന്നു.
ഏറ്റവും വേഗത്തിൽ 7000 റൺസ് നേടിയ ഓപ്പണർ ആണ് ഇപ്പൊ രോഹിത്.... മറികടന്നത് ഹാഷിം അംലയേയും സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറേയും.....
ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ( 264),
മൂന്ന് ഏകദിന ഡബിൾ സെഞ്ച്വറി നേടിയ ഏക താരം ( 208 , 264 , 209 ),
2019 ഏകദിന ക്രിക്കറ്റ് വേൾഡ് കപ്പിൽ 5 സെഞ്ച്വറികൾ .,
ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ ഇന്ത്യക്കാരുടെ ലിസ്റ്റിൽ മൂന്നാമത് ( 29),
മൂന്ന് ഫോർമാറ്റിലും സിക്സ് അടിച്ചു കൊണ്ട് സെഞ്ച്വറി തികച്ച ഏക താരം.,
ഒരു ഇന്നിംഗ്സിൽ ഏറ്റവും കൂടുതൽ സിക്സ് അടിച്ച ഇന്ത്യൻ താരം . . ലോകത്തിലെ രണ്ടാമത്തെ താരം( 16 sixes ),
ഒരു ഏകദിന ഇന്നിംഗ്സിൽ ഏറ്റവും കൂടുതൽ ഫോറുകൾ നേടിയ താരം ( 33 fours ),
ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ 150+ സ്കോർ ചെയ്ത ഏക താരം ( 9 Innings),
ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 5000 റൺസ് നേടിയ ഇന്ത്യൻ ഓപ്പണർ.
2019 ലെ ICC ODI Player of the Year,
T 20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ താരം (4),
സുരേഷ് റെയ്നക്ക് ശേഷം മൂന്നു ഫോർമാറ്റിലും സെഞ്ച്വറി നേടിയ താരം,
ഇന്ത്യൻ ക്യാപ്റ്റനായി ട്വന്റി ട്വന്റിയിൽ സെഞ്ച്വറിനേടിയ ഏക താരം,
ട്വന്റി ട്വന്റി ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ്സറുകൾ നേടിയ താരം (120)...etc....
ഒരു ഓഫ് സ്പിൻ ബൗളറായിട്ട് തുടങ്ങി...
2013- ൽ ഇന്ത്യൻ ടീമിന്റെ ഓപ്പണിംഗ് ബാറ്റ്സ്മാനായി രംഗപ്രവേശം... പിന്നീട് നടന്നതെല്ലാം ചരിത്രം...ഇന്ന് ലോക ഒന്നാം നമ്പർ ഓപ്പണിംഗ് ബാറ്റ്സ്മാനായി നിറഞ്ഞാടുന്നു....
അലസനായ മധ്യനിരതാരത്തിൽ നിന്നും ലോകം കണ്ട ഏറ്റവും മികച്ച ഓപ്പണിങ് ബാറ്റ്‌സ്‌മാനിലേക്കുള്ള യാത്രയിൽ അയാൾ സ്വന്തം പേരിൽ എഴുതിച്ചേർത്തത് മറ്റാർക്കും എത്തിപ്പിടിക്കാൻ പറ്റാത്തത്ര നേട്ടങ്ങൾ....
ഏകദിനത്തിൽ റൺസിന്റെ കാര്യത്തിൽ 10000 അടുത്ത് എത്തി നിൽക്കുന്ന അദ്ദേഹം ഓപ്പണർ ആവുന്നതിന് മുൻപ് ആകെ നേടിയത് ആകെ 2000 ൽ താഴെ റൺസ് മാത്രം ഓപ്പണർ ആയതിന് ശേഷം അടിച്ചു കൂട്ടിയത് 7000ൽ കൂടുതൽ റൺസുകളാണ്.... കരിയറിലെ 29 സെഞ്ച്വറികളിൽ മിക്കതും നേടിയത് ഓപ്പണർ ആയതിന് ശേഷം കൂടാതെ മൂന്ന് ഡബിൾ സെഞ്ച്വറികളും. ഈ കണക്കുകൾ പറയും ആരാണ് രോഹിത് ശർമ്മ എന്ന്.
"Rohit Sharma Can Score 200 Runs In T20 Cricket" - Sourav Ganguly
"Rohit Sharma Can Hit 300 Runs In ODI Cricket" - Brendon Mccullum
"Rohit Sharma Can Break Brian Lara's 400* Record" - David Warner
അലസനും മടിയനുമായി ലോകം മുഴുവൻ മുദ്ര കുത്തിയവൻ അവർക്കൊക്കെ ഇന്ന് ഹിറ്റ്‌മാൻ ആണ്.... ലോകം കണ്ട ഏറ്റവും വലിയ വിനാശകാരിയായ ബാറ്റ്സ്മാൻ..... ഈ തലമുറയിലെ ഏറ്റവും മികച്ച ക്രിക്കറ്റർ..... ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടിയിരുന്ന ഒരു കുടുംബത്തിൽ നിന്ന് വന്ന രോഹിത് ഇന്ന് ലോകത്തിലെ ഏറ്റവും സമ്പന്നനായ കളിക്കാരിൽ ഒരാളാണ് അത് കഠിനമായ അധ്വാനം കൊണ്ടും ആത്മാർത്ഥയും ആത്മസമർപ്പണവും കൊണ്ടും നേടിയെടുത്തതാണ്. ശരിക്കും മാതൃകയ്ക്കാവുന്ന ജീവിതമാണ് എല്ലാ അർത്ഥത്തിലും രോഹിത്തിന്റേത്.
പൂർണ്ണിമ ശർമ്മയുടേയും ഗുരുനാഥ് ശർമ്മയുടേയും മൂത്ത പുത്രനായി രോഹിത് ഭൂമിയിലേക്ക് പിറന്നു വീണിട്ട് ഇന്നേക്ക് 33 വർഷങ്ങൾ തികയുന്നു..... അതെ ഹിറ്റ്മാൻ അവതരിച്ചിട്ട് മുപ്പത്തി മൂന്ന് വർഷങ്ങൾ തികയുന്നു.....
ദൈവം പടിയിറങ്ങിയിട്ടും എന്നെപ്പോലുള്ള ലക്ഷക്കണക്കിന് ക്രിക്കറ്റ് പ്രേമികളുടെ മനസ്സിൽ ക്രിക്കറ്റ് ഇന്നും ഒരു വികാരമായി നില നിൽക്കാൻ കാരണമായ ക്രിക്കറ്റർ..... ഞങ്ങളുടെ സ്വന്തം ഹിറ്റ്‌മാൻ..... റോ.... റോ45.....
റോൾ മോഡലിന്..... ഇൻസ്പിരേഷന്.... ക്രിക്കറ്റിനെ ഒരു വികാരമാക്കി നിലനിർത്തുന്ന ഈ ജനറേഷനിലെ ലെജന്റിന്..... ഈ ജനറേഷനിലെ ഏറ്റവും മികച്ച ക്രിക്കറ്റർക്ക്.... ഏറ്റവും പ്രിയപ്പെട്ട രോഹിത്തിന്..... ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.....😘❤️
Happy Birthday Rohit Sharma 😘❤️
All Kerala Rohit Fans Online All Kerala Rohit Sharma Fans Association Official Rohit Sharma Fans Kerala
#Rohitian #Ro45 #Hitman #HappyBirthdayRohitSharma #HappyBirthdayRohitman #HappyBirthdayHitman #BestInTheWorld #RohitFan #RohitBhakthan
-വൈശാഖ്.കെ.എം
രോഹിത് ഗുരുനാഥ് ശർമ്മ
Reviewed by
on
01:19
Rating:

കൊള്ളാം
ReplyDelete