Happy Birthday My Dear തലേ.....


ഈ മനുഷ്യനെ പറ്റി എന്ത് എഴുതിയിട്ടും മതിവരുന്നില്ല..... ഇന്നലെ രാത്രി മുതൽ ചെറുതും വലുതുമായി ഒരുപാട് പ്രബന്ധങ്ങൾ എഴുതി കൂട്ടി പക്ഷേ ഒന്നിലും ഒരു തൃപ്തി വരുന്നില്ല.... കാരണം ഈ മനുഷ്യൻ വിശേഷണങ്ങൾക്ക് അതീതനാണ്.... ഇദ്ദേഹത്തെ വർണ്ണിക്കാനുള്ള വാക്കുകൾ എന്റെ പക്കൽ ഇല്ലെന്ന് വേണം പറയാൻ.... 

പത്താം ക്ലാസ്സ്‌ വിദ്യാഭ്യാസം മാത്രമുള്ള ഒരു മെക്കാനിക്ക് പയ്യൻ ഇന്ന് ഒരു ജനതയുടെ അടങ്ങാത്ത ആവേശമായി മാറിയത് മറ്റാരും അനുഭവിക്കാത്ത വേദനകളും യാതനകളും അനുഭവിച്ചിട്ടാണ്.... സിനിമ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ ഇറങ്ങിപ്പുറപ്പെടുമ്പോൾ ആ ചെറുപ്പക്കാരന് കൂട്ടായി ഉണ്ടായിരുന്നത് ഉറച്ച നിശ്ചയദാർഢ്യമുള്ള ഒരു മനസ്സ് മാത്രമാണ്.... പാരമ്പര്യമോ.... പിന്തുണയോ പിടിപാടോ പിൻബലമോ ഒന്നും തന്നെയില്ലാതെയാണ് ആ ചെറുപ്പക്കാരൻ തന്റെ സ്വപ്നത്തിലേക്ക് ഇറങ്ങിപ്പുറപ്പെട്ടത്. തുടക്കകാലത്ത് നേരിട്ട അവഗണനകളും കളിയാക്കലുകളും ആ മനുഷ്യനെ കൂടുതൽ ശക്തനാക്കി എന്ന് വേണം പറയാൻ.... വിജയ പരാജയങ്ങൾ മാറി മറിഞ്ഞ കരിയറിൽ പലപ്പോഴും പലരും എഴുതി തള്ളിയപ്പോഴും ചാരത്തിൽ നിന്നും പറന്നുയരുന്ന ഫീനിക്ക്സ് പക്ഷിയെപ്പോലെ തന്റെ ആധിപത്യം ഊട്ടിയുറപ്പിച്ചു കൊണ്ട് ആ മനുഷ്യൻ ഉയർത്തെഴുന്നേറ്റു കൊണ്ടിരുന്നു.... 

ഏകപ്പെട്ട ഓപ്പറേഷൻ തലയുടെ മുതുകിൽ എന്നും പറഞ്ഞു കളിയാക്കുന്നവർക്ക് അറിയില്ലല്ലോ ആ മനുഷ്യൻ അനുഭവിച്ച വേദനകൾ..... കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്ക് വേണ്ടി എടുക്കുന്ന റിസ്‌ക്കുകൾ പലപ്പോഴും വലിയ അപകടങ്ങളിലേക്കാണ് ആ മനുഷ്യനെ എത്തിച്ചിട്ടുള്ളത്.... തിയ്യേറ്ററിൽ അത്തരം രംഗങ്ങൾ കണ്ട് പ്രേക്ഷകർ ആർപ്പ് വിളിക്കുമ്പോൾ.... ആഘോഷമാക്കുമ്പോൾ ആ മനുഷ്യൻ പലപ്പോഴും ആശുപത്രി കിടക്കയിൽ വേദനയോട് മല്ലിടുകയാവും. സിനിമയെപ്പോലെ തന്നെ അദ്ദേഹത്തിന്റെ ക്രേസ് ആയ റേസിങ്ങും പലപ്പോഴും ആ മനുഷ്യനെ അപകടങ്ങളിൽ കൊണ്ടെത്തിക്കുന്നു. 

അമാനുഷിക കഥാപാത്രങ്ങൾ കൊണ്ട് മാത്രമല്ല ആ മനുഷ്യൻ ജനങ്ങൾക്ക് അടങ്ങാത്ത ആവേശമായി മാറിയത്.... അസാമാന്യ വ്യക്തിത്വം കൊണ്ട് കൂടെയാണ്. ഉറച്ച നിലപാടുകളും അഭിപ്രായങ്ങളും ലാളിത്യമേറിയ പെരുമാറ്റവും ജീവിതത്തിൽ അഭിനയിക്കാൻ അറിയാത്ത പച്ചയായ ആ മനുഷ്യന്റെ മാറ്റ്‌ വർദ്ധിപ്പിക്കുന്നു. ആരാധകരുടെ പരിധിവിട്ട പ്രവർത്തികൾ കാരണം ഫാൻസ്‌ അസോസിയേഷൻ പിരിച്ചു വിട്ട മനുഷ്യൻ.... അതും കരിയറിന്റെ ഏറ്റവും മോശം സമയത്ത്.... ആർക്കുണ്ട് അതിന് ധൈര്യം. "ഞാൻ വെറും മനുഷ്യനാണ് ഞാൻ അധ്വാനിക്കുന്നത് എന്റെ കുടുംബത്തിന് വേണ്ടിയാണ് അങ്ങനെയുള്ള എന്റെ പിന്നാലെ നടന്ന് ജീവിതം കളയാതെ സ്വന്തം കുടുംബത്തിന് വേണ്ടി ജീവിക്കൂ" ഇതാണ് ആരാധകരോട് ആ മനുഷ്യൻ പറഞ്ഞിട്ടുള്ളത്..... ഇതൊക്കെ കൊണ്ട് തന്നെയാണ് ആ മനുഷ്യൻ ഒരു ജനതയ്ക്ക് അടങ്ങാത്ത ആവേശമായി മാറാൻ കാരണം.... അയാളുടെ സിനിമകൾ അവര് ഉത്സവമാക്കാൻ കാരണം.... അയാള് ഇന്നും ഒറ്റയ്ക്കാണ്.... അയാളുടെ ശക്തി ജനങ്ങളാണ്.... പി ആർ വർക്ക്‌ നടത്താനോ ബൂസ്റ്റ്‌ ചെയ്യാനോ അയാൾക്ക് ജോലിക്കാരോ ബന്ധുക്കളോ ഇല്ല.... സ്വന്തം സിനിമയെപ്പറ്റി പൊക്കി പറഞ്ഞ് ഓഡിയോ ലോഞ്ചുകളും മറ്റും നടത്താൻ അയാൾ പോകാറില്ല..... കണക്കില്ലാതെ ചെയ്യുന്ന ചാരിറ്റി പ്രവർത്തനങ്ങൾ പരസ്യപ്പെടുത്താറില്ല..... വിവാദങ്ങളിൽ ചെന്ന് ചാടാറില്ല..... ഈയടുത്ത് തളപതി വിജയ് തന്റെ ഇറങ്ങാൻ പോകുന്ന സിനിമയുടെ ഓഡിയോ ലോഞ്ചിൽ തന്റെ ഡ്രെസ്സിനെ പറ്റി പറഞ്ഞത് തന്റെ പ്രിയ കൂട്ടുകാരൻ അജിത്തിന്റെ സ്‌റ്റൈലുമായി ഉപമിച്ചാണ്.... അപ്പൊ ആ വേദിയിൽ ഉണ്ടായ നിർത്താതെയുള്ള കരഘോഷം പറയും തമിഴ് നാട്ടുകാർക്ക് ആരാണ് അജിത് എന്നുള്ളത്. സാദാരണക്കാരായ ജനങ്ങൾക്ക് മാത്രമല്ല സെലിബ്രിറ്റികൾ അടക്കം പലർക്കും വലിയ ക്രേസ് ആണ് ഈ മനുഷ്യൻ. സഹപ്രവർത്തകർക്ക് കൊടുക്കുന്ന ബഹുമാനവും അതിന് വലിയൊരു കാരണമാണ്. പെർഫെക്ട് ജെന്റിൽമാൻ എന്നാണ് അദ്ദേഹത്തെ പറ്റി എല്ലാവരും പറയുന്നത്. 

വെറും പത്താം ക്ലാസ്സ്‌ വിദ്യാഭ്യാസം മാത്രമുള്ള ആ മനുഷ്യൻ ഇന്ന് കൈകാര്യം ചെയ്യുന്നത് അഞ്ചിലേറെ ഭാഷകളാണ്.... പൈലറ്റ് ലൈസൻസ് ഉള്ള ചുരുക്കം ചില അഭിനേതാക്കളിൽ ഒരാളാണ് അദ്ദേഹം. മറ്റുള്ള സൂപ്പർ താരങ്ങൾ രാഷ്ട്രീയവും മറ്റുമായി മുന്നോട്ട് പോകുമ്പോൾ ഈ മനുഷ്യൻ മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി)ൽ ഹെലികോപ്റ്റർ ടെസ്റ്റ് പൈലറ്റ്, യു‌എവി സിസ്റ്റം അഡ്വൈസർ’ ആയി വിദ്യാർത്ഥികൾക്ക് ക്ലാസ്സ്‌ എടുക്കുന്നു. അവിടന്ന് കിട്ടുന്ന ശമ്പളം അവിടത്തെ ദരിദ്രരായ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിനായി അദ്ദേഹം സംഭാവന ചെയ്യുന്നു. 

രണ്ടര വർഷത്തോളം എഴുന്നേൽക്കാൻ പോലുമാകാതെ കിടന്ന മനുഷ്യൻ.... 25 വർഷത്തിനിടയിൽ നട്ടെല്ലിൽ മാത്രം 14 സർജറികൾ എന്നിട്ടും ആ മനുഷ്യൻ ഓരോ സിനിമകൾക്കും വേണ്ടി എടുക്കുന്ന റിസ്‌ക്കുകൾ കണ്ടാൽ അത്ഭുതം തോന്നുന്നു..... നമിച്ചു പോകുന്നു.... ഒരിക്കൽ തന്റെ തമിഴിനെ പുച്ഛിച്ചു കളിയാക്കി നടന്ന ആളുകൾ ഇന്ന് ആ മനുഷ്യന്റെ സംസാരം കേൾക്കാൻ കാതോർത്തിരിക്കുന്നു..... ഇന്ത്യൻ സിനിമയിൽ അദ്ദേഹത്തിനോളം സ്ക്രീൻ പ്രെസൻസുള്ള ആരാണുള്ളത്..... മറ്റുള്ളവരെപ്പോലെ പ്രമോഷൻ പരിപാടികൾക്കും മാധ്യമങ്ങൾക്കും എല്ലാം മുഖം കൊടുത്ത് സോഷ്യൽ മീഡിയകളിൽ അക്കൗണ്ട് തുടങ്ങി പോസ്റ്റും ഇട്ട് പി ആർ വർക്കും നടത്തി നടന്നാൽ ഇതൊന്നും ഇല്ലാതെ ഈ ലെവലിൽ നിൽക്കുന്ന ആ മനുഷ്യന്റെ റേഞ്ച് എന്താവും എന്ന് പലപ്പോഴും ആലോചിച്ചു നോക്കിയിട്ടുണ്ട്.... സിനിമയിൽ മാത്രമല്ല ജീവിതത്തിലും മാസ്സ് ആണ് ഈ മനുഷ്യൻ..... രാഷ്ട്രീയക്കാരെ പൊക്കി പറയാൻ സിനിമാക്കാരെ വിളിച്ചു കൊണ്ട് പോയ ഫങ്ക്ഷനിൽ വെച്ച് ആയിരക്കണക്കിന് വരുന്ന പാർട്ടിക്കാരുടെ മുന്നിൽ വെച്ച് ആ പ്രവർത്തിക്കെതിരെ സംസാരിച്ച് സാക്ഷാൽ രജനികാന്തിനെക്കൊണ്ട് പോലും കൈയ്യടിപ്പിച്ച് ഇദ്ദേഹം കാണിച്ച ഹീറോയിസമൊന്നും ആരും കാണിച്ചിട്ടില്ല. 

കഠിനാധ്വാനത്തിന്റേയും ആത്മാർത്ഥതയുടേയും അർപ്പണ മനോഭാവത്തിന്റേയും ആത്മസമർപ്പണത്തിന്റേയും ലാളിത്യത്തിന്റേയും ഉത്തമ ഉദാഹരണമായ....  ഒന്നുമില്ലായ്മയിൽ നിന്നും ഒറ്റയ്ക്ക് യാതൊരു പിൻബലവുമില്ലാതെ പോരാടി ഇന്ന് ഒരു ജനതയുടെ ആവേശമായി മാറിയ ഒറ്റയാൻ. 

ഏവർക്കും മാതൃകയായ ഭർത്താവ് ആയും അച്ഛനായും സഹോദരനായും മകനായും ജീവിക്കുന്ന വ്യക്തിത്വം.... 

പ്രചോദനവും ആദർശമാതൃകയുമായ മനുഷ്യൻ..... 

ഒരു ജനതയുടെ അടങ്ങാത്ത ആവേശമായ പ്രിയപ്പെട്ട തലയ്ക്ക്..... അജിത് സാറിന്.... ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ..... 😘❤️

Happy Birthday My Dear തലേ..... 😘❤️
Happy Birthday My Dear തലേ..... Happy Birthday My Dear തലേ..... Reviewed by on 23:29 Rating: 5

No comments:

Powered by Blogger.